സൂറിച്ച്: പാലസ്തീന് മുന്‍ പ്രസിഡന്റ് യാസര്‍ അരാഫത്തിന്റെ മരണത്തിന് കാരണം ശരീരത്തിലെ രാസവസ്തുക്കളുടെ സാന്നിധ്യമാണെന്ന് പരിശോധനാ ഫലം വ്യക്തമാക്കുന്നു. അല്‍ജസീറ ടെലിവിഷന്റെ നേതൃത്വത്തില്‍ ഒന്‍പത് മാസം നീണ്ട മെഡിക്കല്‍ ലാബ് പരിശോധനകളിലാണ് ഇക്കാര്യം കണ്ടെത്തിയത്. സ്വിറ്റ്സര്‍ലന്‍ഡിലെ റേഡിയോ ആക്ടീവ് പദാര്‍ത്ഥം പൊളോണിയത്തിന്റെ സാന്നിധ്യമാണ് അരാഫത്തിന്റെ മരണത്തിന് ഇടയാക്കിയതെന്ന് പരിശോധനയില്‍ കണ്ടെത്തി. അദ്ദേഹത്തിന്റെ രക്തത്തിലും ഉമിനീരിലും പൊളോണിയത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. അവസാന കാലത്ത് അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളടക്കം പരിശോധിച്ചിരുന്നു. അരാഫത്തിന്റെ ഭാര്യയാണ് ഇവ ലാബിന് കൈമാറിയത്.
അരാഫത്തിന്റെ മരണത്തിന് പിന്നില്‍ ഇസ്രയേല്‍ ചാര സംഘടന മൊസാദ് ആണെന്ന പാലസ്തീന്റെ ആരോപണത്തിന് ശക്തി പകരുന്നതാണ് പരിശോധനാ ഫലം.
2004 ല്‍ ഫ്രാന്‍സില്‍ വെച്ചാണ് അദ്ദേഹം മരിച്ചത്. പെട്ടെന്നുണ്ടായ മരണം ഡോക്ടര്‍മാരെപ്പോലും അതിശയിപ്പിച്ചിരുന്നു. വിഷം ഉള്ളില്‍ച്ചെന്നാണ് അദ്ദേഹം കൊലപ്പെട്ടതെന്ന് നിരവധി പാലസ്തീന്‍കാര്‍ ആരോപിച്ചിരുന്നു. മുന്‍ റഷ്യന്‍ ചാരപ്രവര്‍ത്തകനായ അലക്സാണ്ടര്‍ ലിറ്റ്വിനെന്കോയും പൊളോണിയം ഉള്ളില്‍ ചെന്നാണ് കൊല്ലപ്പെട്ടത്. 2006 ല്‍ ലണ്ടനില്‍ വെച്ചാണ് അദ്ദേഹം മരിച്ചത്. പിന്നീട് പരിശോധനയിലാണ് ശരീരത്തില്‍ പൊളോണിയം ഉള്ളതായി കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: