മൊറീലിയ: മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസില്‍ ലഹരിമരുന്നുമാഫിയയുടെ ചെറുവിമാനം തകര്‍ന്നുവീണു. 600 കിലോഗ്രാം കൊക്കെയിന്‍ നിറച്ച വിമാനമാണ് അമിതഭാരംമൂലം നിയന്ത്രണംവിട്ട് തകര്‍ന്നുവീണത്.അപകടത്തില്‍ 10 പേര് കൊല്ലപ്പെട്ടു.അഞ്ച്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയായ ഒലോഞ്ചോയിലാണ് വിമാനം തകര്‍ന്നുവീണതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.കൊളംബിയന്‍ പതാക വഹിച്ചിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നടത്തിയ തെരച്ചിലിലാണ് 20 കവറുകളിലായി നിറച്ച കൊക്കെയിന്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് യുഎസ് ലഹരിവിരുദ്ധ ഏജന്‍സിയും ഹോണ്ടുറാസ് പ്രത്യേക സംഘവും അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: