യാങ്കൂണ്‍: 34 വിദേശീയരടക്കം 80 തടവുകാരെ പൊതുമാപ്പ് നല്കി വിട്ടയക്കാന്‍ മ്യാന്മര് സര്‍ക്കാര്‍ തീരുമാനിച്ചു. പ്രസിഡന്റ് യു തെയ്ന്‍ സെയ്നിന്റെ ഉത്തരവുപ്രകാരമാണിത്.
സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം വിദേശപൗരന്മാരെക്കൂടി വിട്ടയക്കാനുള്ള തീരുമാനം വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധം നിലനിര്‍ത്താനും നയതന്ത്രബന്ധം തുടരാനും സഹായിക്കുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. കഴിഞ്ഞ മാര്‍ച്ച് 30 ന് അധികാരത്തിലെത്തിയ സര്‍ക്കാര്‍ ഇത് അഞ്ചാംതവണയാണ് രാജ്യത്തെ തടവുപുള്ളികള്‍ക്ക് പൊതുമാപ്പ് നല്‍കുന്നത്.
ഈവര്‍ഷം ജനുവരിയില്‍ 651 തടവുപുള്ളികളെയാണ് വിട്ടയച്ചത്. മുന്‍ പ്രധാനമന്ത്രിയും മിലിട്ടറി ഇന്റലിജന്‍സ് മേധാവിയുമായ യു കിന് യുണ്ട്, മിന് കോ നെയിംഗ്, യു കുന് തുന്‍ ഉ എന്നിവരും മോചിതരായ തടവുപുള്ളില്‍ ഉള്‍പ്പെടുന്നു. 2011 മാര്‍ച്ച് മുതല്‍ ഇതുവരെ 28,424 തടവുകാരെയാണ് സര്‍ക്കാര്‍ മോചിതരാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: