ദിവാനിയ: ഇറാഖിലെ തെക്കന്‍ നഗരമായ ദിവാനിയയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 25 പേര് കൊല്ലപ്പെട്ടു. എഴുപതിലേറെ പേര്‍ക്ക് പരിക്കുപറ്റി. സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഒരു കാറില്‍ ഒളിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. 15 കടകള്‍ സ്ഫോടനത്തില്‍ തകര്‍ന്നു.
മധ്യ ഇറാഖി നഗരമായ കര്‍ബലയില്‍ റോഡരികില്‍ ഒളിപ്പിച്ച രണ്ട് ബോംബുകള്‍ പൊട്ടി നാല് ഷിയാ തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ദിവാനിയയില്‍ സ്ഫോടനം നടന്നത്. ഷിയാ, സുന്നി വംശീയ കുര്‍ദിഷ് പാര്‍ട്ടികള്‍ ചേര്‍ന്നാണ് ഇറാഖില്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: