വാഷിംഗ്ടണ്‍: അമേരിക്കയിലെ ബ്ലാക്ക് ഹില്‍സിനു സമീപം സൈനിക വിമാനം തകര്‍ന്ന് നാലു പേര് മരിച്ചു. രണ്ടു പേര് അത്ഭുതകരമായി രക്ഷപെട്ടു. ബ്ലാക്ക് ഹില്‍സില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടു തീ തടയാന്‍ നിയോഗിക്കപ്പെട്ട ദൗത്യസംഘത്തിലെ ഒരു വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി.
എയര്‍ നാഷണല്‍ ഗാര്‍ഡ്സിന്റെ സി-130 വിമാനമാണ് തകര്‍ന്നുവീണത്. ഇതേത്തുടര്‍ന്ന് ദൗത്യ സംഘത്തിലെ മറ്റു വിമാനങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി തത്കാലത്തേയ്ക്കു നിലത്തിറക്കി. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും സൈനികകേന്ദ്രങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: