ബെന്ഘാസി: ലിബിയയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്ത് അക്രമം. തെരഞ്ഞെടുപ്പ് ആസ്ഥാനത്തെ ഓഫീസില്‍ തള്ളിക്കയറിയ മുന്നൂറോളം പ്രക്ഷോഭകര്‍ ബാലറ്റ് പെട്ടികളും വോട്ടേഴ്സ് സ്ലിപ്പുകളും തീയിട്ട് നശിപ്പിച്ചു. എന്നാല്‍ ഉദ്യോഗസ്ഥരെ ആരും ആക്രമിച്ചില്ല. ശനിയാഴ്ചയാണ് ലിബിയയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. ന്യായമായ സീറ്റ് വിഭജനമാണ് ഇവരുടെ ആവശ്യം. കിഴക്കും പടിഞ്ഞാറുമുള്ള പ്രവിശ്യകളില്‍ തുല്യ സീറ്റ് അനുവദിക്കണമെന്ന് ഇവര്‍ വാദിക്കുന്നു. കിഴക്കന്‍ പ്രവിശ്യ സയറോനേഷ്യക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അധികൃതര്‍ ഇത് അവഗണിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു അക്രമം. കിഴക്കന്‍ ലിബിയയില്‍ നേതാക്കള്‍ ശനിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: