ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തില്‍ 40 ഇന്ത്യക്കാര്‍ക്ക് പങ്കുണ്ടായിരുന്നതായി പാക് അധികൃതരുടെ വെളിപ്പെടുത്തല്‍. ഇത് സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്താന്‍ ഇന്ത്യ തയ്യാറാവണമെന്ന് പാക്കിസ്ഥാന് ആവശ്യപ്പെട്ടു.
കറാച്ചി ആസ്ഥാനമാക്കിയുള്ള സംഘമാണ് മുംബൈ ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ചതെന്ന സെയ്ബുദ്ദീന്‍ അന്‍സാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച ആരംഭിക്കുന്ന ഇരുരാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചയില്‍ അന്‍സാരിയുടെ അറസ്റ്റിന്റെ വിശദാംശങ്ങള്‍ പാക്കിസ്ഥാന് ആരായുമെന്നും പാക് വിദേശകാര്യമന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുംബൈ ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണ വിവരങ്ങള്‍ പാക്കിസ്ഥാനുമായി പങ്കുവയ്ക്കുന്നതില്‍ ഇന്ത്യ വൈമുഖ്യം കാണിക്കുന്നതായും പാക്കിസ്ഥാന് ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: