യു.എന്‍: ഇന്ത്യയിലെ വനസമ്പുഷ്ടവും ജൈവവൈവിദ്ധ്യവും സമ്പന്നവുമായ പശ്ചിമഘട്ട പര്‍വ്വത നിരകള്‍ ലോക പൈതൃക മേഖലാ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഐക്യരാഷ്ട്ര സഭാ വിദ്യാഭ്യാസ ശാസ്ത്ര സാംസ്കാരിക സംഘടന(യുനെസ്കോ) പ്രഖ്യാപനമായി.
കന്യാകുമാരി മുതല്‍ കേരളം തമിഴ്നാട, കര്‍ണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ കടന്ന് ഗുജറാത്ത് മഹാരാഷ്ട്ര അതിര്‍ത്തി വരെ 1600 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ച് കിടക്കുന്നതാണ് പശ്ചിമഘട്ട പര്‍വ്വത നിരകള്‍. ഇന്ത്യയിലെ, ദക്ഷിണേന്ത്യയിലെ മഴ സീസണ് നിശ്ചയിക്കപ്പെടുന്നതിനും നിര്‍ണായക പങ്ക് വഹിക്കുന്നതും ഈ പര്‍വ്വതനിരകളാണ്.
ജര്‍മ്മനിയിലെ മര്ഗ്രേവിയല്, ഒപെറ, ഹൗസ് ബേയ്കത്, പോര്‍ട്ടുഗലിലെ അതിര്‍ത്തി പട്ടണമായ എല്വാസു അവിടത്തെ കിടങ്ങുകളും ചാഡിലെ ഔറിയംഗ തടാകങ്ങള്‍ എന്നിവയും ഇക്കൊല്ലം ലോക പൈതൃക മേഖലാ പട്ടികയില്‍ ഉള്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: