ന്യൂദല്‍ഹി: പ്രമുഖ മൊബെയില്‍ നിര്‍മാതാക്കളായ സാംസങ്ങിന്റെ പുതിയ പ്രോജക്ടര്‍ സ്മാര്‍ട്ട് ഫോണ്‍ ‘സാംസങ്ങ് ഗ്യാലക്സി ബീം’ ഉടന്‍ ഇന്ത്യയിലെത്തുന്നു. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ബുക്കുചെയ്യാനുള്ള സൗകര്യവും കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സാംസങ്ങ് ഗ്യാലക്സി ബീമിന്റെ 15 ല്യൂമന്സ് പ്രോജക്ടര്‍ ഉപയോഗിച്ച് ഉപഭോക്താവിന് മള്‍ട്ടീമീഡിയ വീഡിയോകളും ചിത്രങ്ങളും ചുമരുകളിലോ പ്രൊജക്ടര്‍ സ്ക്രീനുകളിലോ വ്യക്തമായി കാണാന്‍ കഴിയും. ഐജി എച്ച്2 ഡ്യൂയല്‍ കോര്‍ പ്രോസസറുള്ള സ്മാര്‍ട്ട് ഫോണിന് 4.0 ഇഞ്ച് (480ഃ800) ടിഎഫ്ടി ഡിസ്പ്ലേ, ഫ്ലോപ്പോടുകൂടിയ 5 മെഗാ പിക്സല്‍ ആട്ടോ ഫോക്കസ് റിയര്‍ ക്യാമറ, 1.3 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ, 32 ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി, മൈക്രോ എസ്ഡി കാര്‍ഡ്, 768 എംബി റാം, 200 എംഎഎന്‍ ബാറ്ററി എന്നിവയാണ് എടുത്തുപറയേണ്ട പ്രധാന പ്രത്യേകതകള്‍. 29,900 രൂപയാണ് ഇതിന്റെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: