മെല്‍ബണ്‍: ഏറെ വിവാദമായ കാര്‍ബണ്‍ ടാക്സ് നിയമം ഓസ്ട്രേലിയ നടപ്പാക്കി. പരിസ്ഥിതി മലീനികരണത്തിനിടയാക്കുന്ന വിധത്തില്‍ കാര്‍ബണ്‍ പുറത്ത് തള്ളുന്ന വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് നികുതി ഈടാക്കുന്നതാണ് കാര്‍ബണ്‍ ടാക്സ് നിയമം. നിയമമനുസരിച്ച് കമ്പനികള്‍ അധികമായി പുറത്ത് വിടുന്ന ഓരോ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിനും 23 ഓസ്ട്രേലിയന്‍ ഡോളര്‍ നികുതി നല്‍കേണ്ടി വരും. കാര്‍ബണ്‍ ഡൈ ഓക്സൈഡ് വഴിയുള്ള മലീനീകരണം നടത്തുന്ന രാജ്യങ്ങളില്‍ മുന്‍ പന്തിയിലാണ് ഓസ്ട്രേലിയ. ഓസ്ട്രേലിയക്ക് ശുദ്ധമായ ഊര്‍ജ്ജ ഭാവി പ്രദാനം ചെയ്യുന്ന നിയമമാണിതെന്ന് പധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് ചൂണ്ടിക്കാട്ടി. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ഇത്തരത്തിലൊരു നിയമം അടിച്ചേല്‍പ്പിക്കുന്നത് വ്യവസായ മേഖലയെ സാരമായി ബാധിക്കുമെന്നും ജീവിതച്ചെലവ് കുത്തനെ ഉയരുമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: