ന്യൂദല്‍ഹി: 2008ലെ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരന്മാരിലൊരാളും ദല്‍ഹിയില്‍ അറസ്റ്റിലായ അബു ജുന്‍ഡല്‍ ഭീകര പ്രവര്‍ത്തനത്തിന്റെ ആദ്യ പാഠങ്ങള്‍ പരിശീലിച്ചത് നേപ്പാളില്‍ നിന്ന്. ലഷ്ക്കര്‍ ഭീകരന് അസ്ലം കാശ്മീരിയാണ് പരിശീലനം നല്‍കിയതെന്നും ജുന്‍ഡല്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
ജമ്മുകാശ്മീരിലെ രജൗരി സ്വദേശിയാണ് അസ്ലമെന്നും ജുന്‍ഡല്‍ വെളിപ്പെടുത്തി. 2004ല്‍ ജുന്ഡലിനെ ആയുധങ്ങള്‍ ഉപയോഗിക്കാനും സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാനും പഠിപ്പിച്ചത് മുഹമ്മദ് അസ്ലം എന്ന അസ്ലം കാശ്മീരിയാണ്. നേപ്പാളില്‍ പരിശീലനത്തിന് ശേഷം മടങ്ങി വന്ന ജുന്‍ഡല്‍ വിവിധയിടങ്ങളിലായി യുവാക്കളെ ലഷ്കറെ തയ്ബയിലേക്ക് റിക്രൂട്ട് ചെയ്യുന്ന ജോലിയാണ് ചെയ്തുവന്നത്.
2004ല്‍ ജമ്മുവിലെ പൂഞ്ച് വഴി നുഴഞ്ഞു കയറ്റത്തിനായി ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നായി യുവാക്കളെ മുഹമ്മദ് അസ്ലമിന് വേണ്ടി റിക്രൂട്ട് ചെയ്തതായും ജുന്‍ഡല്‍ വെളിപ്പെടുത്തി. എന്നാല്‍ സൈന്യവുമായുണ്ടായ ഏറ്റുമട്ടലില്‍ ഇവരെല്ലാം കൊല്ലപ്പെടുകയായിരുന്നു.
2006 ഫെബ്രുവരി 19ന് അഹമ്മദാബാദ് റയില്‍വേ സ്റ്റേഷനില്‍ നടന്ന സ്ഫോടനത്തെ കുറിച്ചുള്ള അന്വേഷണത്തിനെടയാണ് ജുന്ഡലിന്റെ ഭീകരബന്ധം പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: