മെല്‍ബണ്‍: വിവാദമായ കാര്‍ബണ്‍ ടാക്സ് നിയമം ഓസ്ട്രേലിയ നടപ്പിലാക്കി. കൂടുതല്‍ അന്തരീക്ഷമലിനീകരണം സൃഷ്ടിക്കുന്ന കമ്പനികളില്‍ നിന്ന് അവര്‍ പുറന്തള്ളുന്ന വാതകത്തിന്റെ അടിസ്ഥാനത്തില്‍ നികുതി ഈടാക്കുന്നതാണ് നിയമം.
ഓരോ ടണ്‍ വാതകത്തിനും 23 ഓസ്ട്രേലിയന്‍ ഡോളര്‍ വീതം കമ്പനികള്‍ക്ക് നല്‍കേണ്ടിവരും. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അനിവാര്യമാണ് ഈ നിയന്ത്രണമെന്നാണ് ജൂലിയ ഗില്ലാര്‍ഡിന്റെ നേതൃത്വത്തിലുളള ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ ന്യായം. എന്നാല്‍ ഭീമമായ നികുതി തൊഴില്‍ നഷ്ടത്തിന് ഇടയാക്കുമെന്നും ജനങ്ങളുടെ ജീവിതച്ചെലവ് വര്‍ധിപ്പിക്കുമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
2013 ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ ഈ നിയമം എടുത്തുകളയുമെന്നും പ്രതിപക്ഷം വാഗ്ദാനം നല്‍കുന്നുണ്ട്. പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും പ്രതിഷേധമുയരുന്നുണ്ടെങ്കിലും പരിസ്ഥിതിവാദികള്‍ നിയമത്തെ പൂര്‍ണമായി അനുകൂലിക്കുകയാണ്.
ഖനന കമ്പനികളും വിമാനകമ്പനികളും ഊര്‍ജരംഗത്തെ കമ്പനികളും ഉരുക്ക് നിര്‍മാണ കമ്പനികളുമാണ് നിയമത്തിന്റെ പേരില്‍ കൂടുതല്‍ ബലിയാടുകളാകുക. അന്തരീക്ഷത്തിലേക്ക് ലോകരാജ്യങ്ങള്‍ പുറന്തള്ളുന്ന വാതകങ്ങളില്‍ 1.5 ശതമാനം ഓസ്ട്രേലിയയില്‍ നിന്നാണെന്നാണ് പഠനങ്ങളില്‍ വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: