നെയ്റോബി: കെനിയയില്‍ പള്ളികള്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം. ആക്രമണത്തില്‍ പത്ത് പേര് കൊല്ലപ്പെട്ടു. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. കെനിയന്‍ നഗരമായ ഗാരിസയിലെ കാത്തലിക് ദേവാലയത്തിനും ആഫ്രിക്കന്‍ ഇന്‍ലാന്‍ഡ് ഇന്‍ഡിപ്പെന്‍ഡന്റ് ദേവാലയത്തിനും നേര്‍ക്കായിരുന്നു ആക്രമണം.
സൊമാലിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണിത്. സൊമാലിയയില്‍ വിന്യസിച്ചിട്ടുള്ള കെനിയന്‍ സൈനികര്‍ ഗാരിസയാണ് പ്രധാന താവളമായി ഉപയോഗിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ ആരെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: