ബീജിംഗ്: ചൈനയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഉള്‍പ്രദേശമായ സിന്‍ജിയാംഗിലാണ് റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 24 പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്തെ കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.
പ്രാദേശിക സമയം രാവിലെ 5.07 ഓടെ സിന്‍ജിയാംഗ് തലസ്ഥാനമായ ഉറൂംഖിയിലാണ് ആദ്യ പ്രകമ്പനം അനുഭവപ്പെട്ടത്. കെട്ടിടങ്ങള്‍ കുലുങ്ങിവിറച്ചതോടൊപ്പം പ്രദേശത്തെ വൈദ്യുതിബന്ധവും വിച്ഛേദിക്കപ്പെട്ടു. ഹേജിംഗ്, സിന്യുവാന് പ്രദേശങ്ങളുടെ അതിര്‍ത്തിയിലെ മലയോര മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിലയിരുത്തല്‍.
സിന്‍ജിയാംഗിലെ ദേശീയ പാതകളില്‍ ഉള്‍പ്പെടെ പലയിടത്തും മണ്ണിടിഞ്ഞുവീണ് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: