വാഷിംഗ്ടണ്‍: പാക്കിസ്ഥാന് ഏറ്റവുമധികം ഭീഷണിയുയര്‍ത്തുന്നത് ഇന്ത്യയാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. അഞ്ചില്‍ ഒരാള്‍ക്ക് മാത്രമാണ് ഇന്ത്യക്കനുകൂലമായ നിലപാടുള്ളത്. അതേസമയം പത്തില്‍ ആറുപേര്‍ക്ക് ഇന്ത്യയാണ് താലിബാനേയും അല്ഖ്വയ്ദയെക്കാളും പാക്കിസ്ഥാന് ഭീഷണിയുയര്‍ത്തുന്ന രാജ്യമെന്ന് പ്യൂ റിസേര്‍ച്ച് സെന്ററിന്റെ ഗ്ലോബല്‍ ആറ്റിറ്റിയൂട്ട് പ്രോജക്ട് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
പക്ഷേ കഴിഞ്ഞവര്‍ഷത്തെ 14 ശതമാനത്തെ അപേക്ഷിച്ച് 22 ശതമാനം പാക്കിസ്ഥാനികള്‍ക്ക് ഇന്ത്യക്കനുകൂലമായ നിലപാടാണുള്ളതെന്ന് റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടിട്ടുണ്ട്.
പാക്കിസ്ഥാന് ഏറ്റവും വലിയ ഭീഷണി ആരാണെന്ന് 2009 ല്‍ ചോദിച്ചപ്പോള്‍ മുതല്‍ ഇന്നുവരെയും ഇന്ത്യയാണെന്നാണ് അവരുടെ മറുപടി. ഇന്ത്യയോടുള്ള പാക് ജനതയുടെ പേടി 11 പോയിന്റ് വര്‍ധിച്ച് 59 ശതമാനത്തില്‍ എത്തിയിരിക്കുകയാണ്. അതേസമയം താലിബാനോടുള്ള പേടി ഒമ്പത് പോയിന്റ് കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യക്കെതിരെ നിഷേധാത്മക നിലപാട് നിലനില്‍ക്കെ 62 ശതമാനം പാക്കിസ്ഥാനികള്‍ക്കും ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കണമെന്നും അഭിപ്രായമാണ് ഉള്ളത്. മൂന്നില്‍ രണ്ടു ശതമാനം പേരും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കണമെന്നാഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിച്ചിരിക്കുന്നു.
അധിക ഇന്ത്യക്കാരും പാക്കിസ്ഥാനുമായുള്ള ബന്ധം, വ്യാപാരം എന്നിവ കൂടുതല്‍ ദൃഢമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പ്യൂ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ പത്തില്‍ ആറ് (59%) ഇന്ത്യക്കാരും പാക്കിസ്ഥാനോട് പരുക്കന്‍ ഭാവമാണ് കൈക്കൊള്ളുന്നത്. എന്നാലിത് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ചൈന, ജപ്പാന്, മുസ്ലീം പ്രാതിനിധ്യം കൂടുതലുള്ള ഈജിപ്ത്, ജോര്‍ദ്ദാന്‍, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളും പാക്കിസ്ഥാന് എതിരാണ്.
സര്‍വേ ഫലമനുസരിച്ച് ഏഴില്‍ ആറ് രാജ്യങ്ങളും പാക് വിരുദ്ധ നിലപാടാണ്. അതേസമയം പാക്കിസ്ഥാന്‍കാരും ഇന്ത്യക്കാരും കാശ്മീരിന് ഒരേ പ്രാധാന്യമാണ് നല്‍കുന്നത്. പത്തില്‍ എട്ട് പാക്കിസ്ഥാനികളും പത്തില്‍ അഞ്ച് ഇന്ത്യക്കാരും കാശ്മീരുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.
74 ശതമാനം പാക്കിസ്ഥാനികളും അമേരിക്കയെ തങ്ങളുടെ ശത്രുവായി കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്ന മറ്റൊരു കാര്യം. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയോടുള്ള നിലപാടും വളരെ കുറവാണ്. പ്രിന്‍സ്ടണ്‍ സര്‍വേ റിസേര്‍ച്ച് അസോസിയേറ്റ്സ് ഇന്റര്‍നാഷണലിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് 21 രാജ്യങ്ങളില്‍ പ്യൂ റിസേര്‍ച്ച് സെന്റര്‍ സര്‍വേ നടത്തിയത്. 2012 മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 13 വരെയാണ് പാക്കിസ്ഥാനില്‍ ഇത് സംബന്ധിച്ച് സര്‍വേ സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: