ബെയ്ജിംഗ്: ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ പുത്തന്‍ അധ്യായം രചിച്ച് ചൈനയുടെ ഷെന്‍ സൗ-9 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയില്‍ മടങ്ങിയെത്തി. 13 ദിവസം നീണ്ട ബഹിരാകാശ ദൗത്യത്തിനൊടുവിലാണ് ഷെന്‍ സൗ-9 തിരിച്ചെത്തിയത്. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടുമണിയോടെ ഇന്നര്‍ മംഗോളിയയിലാണ് ഷെന്‍സൗ 9 ലാന്‍ഡു ചെയ്തത്.
2020 ആകുമ്പോഴേക്കും ബഹിരാകാശത്ത് സ്ഥിരനിലയം തുടങ്ങുകയെന്ന ചൈനയുടെ ലക്ഷ്യത്തിന്റെ ആദ്യ ചവിട്ടുപടിയാണ് ഷെന്‍ സൗ-9 ദൗത്യത്തെ വിലയിരുത്തുന്നു.
ബഹിരാകാശത്ത് സ്ഥിരം നിലയം സ്ഥാപിക്കുന്നതിന് മുന്നോടിയെന്ന നിലയില്‍ ചൈന വിക്ഷേപിച്ച ‘ടി യാങ്കോങ്ങ് 1’ പരീക്ഷണശാലയുമായി നേരത്തെ കമ്പ്യൂട്ടര്‍ സഹായത്തോടെ ഷെന്‍ സൗ-9 നെ ഘടിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം ചൈനീസ് യാത്രികര്‍ അത് നേരിട്ട് ഘടിപ്പിച്ച് നിര്‍ണായക നേട്ടം കൈവരിച്ചിരുന്നു. ആദ്യ ചൈനീസ് ബഹിരാകാശ യാത്രിക ലിയാ യാങ്ങും രണ്ട് സഹയാത്രികരും സുരക്ഷിതരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: