കൊച്ചി: ഫസല്‍ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.പി.എം തലശേരി പ്രാദേശിക നേതാക്കളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും സി.ബി.ഐ കസ്റ്റഡിയില്‍ വിട്ട നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇരുവരെയും ഏഴ് ദിവസം സിബിഐ കസ്റ്റഡിയില്‍ വിട്ടുനല്‍കിയ എറണാകുളം സിജെഎം കോടതി ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
തിങ്കളാഴ്ച വരെയാണ് സ്റ്റേ. സി.ജെ.എം കോടതിയുടെ നടപടിക്കെതിരേ ഇരുവരും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. ഹര്‍ജിയില്‍ തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കും. രാവിലെയാണ് കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും കോടതി സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്.
ഇരുവരെയും സി.ബി.ഐ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഇന്നലെ തന്നെ ഉത്തരവിട്ടിരുന്നെങ്കിലും എത്ര ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിടുകയെന്ന് വ്യക്തമാക്കിയിരുന്നില്ല. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി ഇരുവരെയും പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. വരുന്ന അഞ്ചിന് രാവിലെ 11 മണിക്ക് ഇരുവരെയും ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരും കോടതിയില്‍ കീഴടങ്ങിയത്. ഇരുവരെയും കാണാന്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഷംസീര്‍ കോടതിയിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: