പാരീസ്: ലൈംഗീക പീഡനക്കേസില്‍ ആരോപണവിധേയനായ ഐ.എം.എഫ് മുന്‍ മേധാവി ഡൊമനിക് സ്ട്രോസ് കാനും ഭാര്യ ആനി സിന്‍ക്ലെയറും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട്. ഒരു ആഴ്ചപ്പതിപ്പായ ക്ലോസര്‍ ആണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
സെന്‍ട്രല്‍ പാരീസിലെ വീട്ടില്‍ നിന്നും സ്ട്രോസ് കാനെ സിന്‍ക്ലെയര്‍ പുറത്താക്കിയതായും ഇരുവരും രണ്ടായിട്ടാണ് താമസമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു മാസം മുന്‍പാണ് ഇരുവരും വേര്‍പിരിഞ്ഞതെന്ന് സ്ട്രോസ് കാനുമായി അടുത്ത ബന്ധമുള്ള ഒരാളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകയായിരുന്നു സിന്‍ക്ലെയര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: