അബുജ: നൈജീരിയയില്‍ തീവ്രവാദികളും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ 21 പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ 17 പേര് ബൊക്കൊ ഹറാം ഭീകരരാണ്. കാനൊദമുരു നഗരങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കാനോ നഗരത്തിലെ പോലീസ് പോസ്റ്റിന് നേരെ 30 പേരടങ്ങിയ ഭീകരസംഘം ആക്രമിക്കുകയായിരുന്നു. ഇവരുടെ പക്കല്‍ മാരകായുധങ്ങളും തോക്കുകളും സ്ഫോടകവസ്തുക്കളും ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു.
സംഭവത്തില്‍ 3 ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 14 തരത്തിലുള്ള സ്ഫോടന വസ്തുക്കളും ഇവരുടെ പക്കല്‍നിന്നും കണ്ടെത്തിയതായി കാനോ പോലീസ് കമ്മീഷണര്‍ ഇബ്രാഹിം ഐട്രിസ് അറിയിച്ചു. പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ 17 തീവ്രവാദികള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അതേസമയം ദമടുരു നഗരത്തിലെ സമ്പോണ് പെജി പോലീസ് സ്റ്റേഷന് നേരെ നടന്ന ആക്രമണത്തില്‍ രണ്ട് നഗരവാസികളും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. ഒരു സ്ത്രീക്കും കുട്ടിയ്ക്കും പരിക്കേറ്റു. 30 മിനിറ്റ് നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ പ്രത്യേക സൈനിക ഉദ്യോഗസ്ഥരും ഭീകരവിരുദ്ധ സേനയും ചേര്‍ന്നാണ് ഭീകരരെ കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: