പാരീസ്: മ്യാന്മര് പ്രതിപക്ഷനേതാവ് ഓങ്ങ് സാന്‍ സൂകിയുടെ യൂറോപ്യന്‍ യാത്രക്ക് ഫ്രാന്‍സില്‍ സമാപനം. മ്യാന്മറിനെ ജനാധിപത്യവത്ക്കരിക്കുന്നതിന് വിവിധ രാജ്യങ്ങളുടെ സഹായമാവശ്യപ്പെട്ടായിരുന്നു സൂകിയുടെ യാത്ര. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടേ സ്യൂകിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഫ്രഞ്ച് പാര്‍ലമെന്റും സൂകി സന്ദര്‍ശിച്ചു. 2004 ല്‍ ഫ്രാന്‍സ് പ്രഖ്യാപിച്ച ഓണററി സിറ്റിസന്‍ ഓഫ് പാരീസ് പുരസ്കാരം ഓങ്ങ് സാന്‍ സൂകി ഏറ്റുവാങ്ങി. വിദേശകാര്യമന്ത്രി ലോറന്റ് ഫേബിസുമായും അവര്‍ കൂടിക്കാഴ്ച നടത്തി. കാല് നൂറ്റാണ്ടിന് ശേഷം സൂകി നടത്തിയ യൂറോപ്യന്‍ സന്ദര്‍ശനം ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
19991 ല്‍ പ്രഖ്യാപിച്ച സമാധാനത്തിനുള്ള നോബേല്‍ പുരസ്കാരവും സൂകി ഈ യാത്രക്കിടയില്‍ ഏറ്റുവാങ്ങിയിരുന്നു. സൈനികഭരണകൂടം വീട്ടുതടങ്കലിലാക്കിയതിനാല്‍ സൂകിക്ക് നേരിട്ട് പുരസ്കാരം വാങ്ങാന്‍ കഴിഞ്ഞിരുന്നില്ല. സ്വിറ്റ്സര്‍ലന്റ്, നോര്‍വേ, അയര്‍ലന്റ്, ബ്രിട്ടന് , ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും സന്ദര്‍ശിച്ചാണ് സൂകി മ്യാന്മറില് തിരിച്ചെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: