ശൂന്യാകാശത്തേക്കു നോക്കിയിരിക്കുമ്പോള്‍ നിങ്ങളുടെ മനസ്സ് വികസിക്കുകയാണ്. ഒരു സൂചിയില്‍ നൂല്കോര്ക്കുമ്പോള് മനസ്സ് കേന്ദ്രീകരിക്കുന്നു. കേന്ദ്രീകരിക്കാനും വികസിക്കാനുമുള്ള രണ്ടു കഴിവുകളും ബോധത്തില്‍ പോലെ ഉണ്ടായിരിക്കേണ്ടിയിരിക്കണം. ഇടയ്ക്കുള്ള അവസ്ഥയാണ് കണ്ഫ്യൂഷന് (മനക്കുഴപ്പം). നിങ്ങള്‍ ചെയ്യുന്നതെന്തോ അത് തുര്ന്നുകൊള്ളൂ. പക്ഷേ, മനസ്സ് ശാന്തമായിരിക്കണം. എല്ലാം വിടുക. സകല ആധികളെയും വിടുക. അവയൊന്നും ഒന്നുമല്ല. എല്ലാം വിടുമ്പോള്‍ സ്വയം ശാന്തിയാണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നു. സ്വയം ശാന്തിയാണെന്ന അറിവിന് എന്താണ് തടസ്സമായി വരുന്നത്. നിങ്ങള്‍ ഒന്നുംതന്നെ വിടുന്നില്ല, ഉപേക്ഷിക്കുന്നില്ല. അതുകൊണ്ട് എല്ലാം വിടുക. നിങ്ങള്‍ കണ്ടിട്ടില്ലേ? ആകാശത്തേക്ക് നോക്കിക്കൊണ്ട് നടക്കുമ്പോള്‍ സൂര്യനും നിങ്ങളോടൊപ്പം സഞ്ചരിക്കുകയാണെന്ന് തോന്നും. അല്ലെങ്കില്‍ ചന്ദ്രന് സഞ്ചരിക്കുകയാണെന്ന് തോന്നും. സത്യത്തില്‍ മേഖങ്ങളാണ് സഞ്ചരിക്കുന്നത്. ഈ അനുഭവം നിങ്ങള്ക്കുണ്ടാകാറില്ലേ? എല്ലാ പ്രതിഭാസത്തിന്റയും പുറകില്‍ നിങ്ങളാണ്; സിനിമ സ്ക്രീനില്‍ ഏത് ലൈറ്റ് വീഴുമ്പോഴും, സിനിമയില്‍ എന്തൊക്കെ സംഭവിച്ചാലും സ്ക്രീനിനെ ഒന്നും ബാധിക്കുന്നില്ല. അതുപോലെ നിങ്ങളാകുന്ന തിരശ്ശീലയില്‍ പല സംഭവങ്ങളും നടക്കുന്നു. അവ മറയുന്നു, നാളെ മറ്റൊരു ദിവസമാണ് – മറ്റൊരു പ്രഭാതം, മദ്ധ്യാഹ്നം, സായാഹ്നം.
ശ്രീ ശ്രീ രവിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: