ചെന്നൈ:ചെന്നൈയില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള എക്സ്പ്രസ് ട്രെയിനിന്റെ ലഗേജ് കമ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം.പുലര്‍ച്ചെ നാലു മണിയോടെ ഈറോഡിനും തിരുപ്പൂരിനും ഇടയിലുള്ള തൊട്ടിപ്പാളയം സ്റ്റേഷനില്‍ നിന്നു പുറപ്പെട്ട ഉടനെയായിരുന്നു തീ കണ്ടെത്തിയത്.ഉടന്‍ തന്നെ അടുത്ത സ്റ്റേഷനായ പെരുന്തരൈയില് ട്രെയിന്‍ നിര്‍ത്തി അഗ്നിശമന സേനയെത്തി തീയണച്ചു.പിന്നീട് തീയുയര്ന്ന ലേഗേജ് കമ്പാര്‍ട്ട്മെന്റിന് പകരം പുതിയത് ഘടിപ്പിച്ച് രാവിലെ 6.30 ഓടെ ട്രെയിന്‍ യാത്ര തുടര്‍ന്നു. സംഭവത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം രണ്ടു മണിക്കൂറോളം തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: