കൊച്ചി: കാഴ്ചയുള്ളവര്‍ കാഴ്ചയില്ലാത്തവരുടെ ജീവിതം മാതൃകയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി. കാഴ്ചയില്ലാത്തവര്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകള്‍ ഏറ്റവും കുറവാണെന്നാണ് ആഗോളതലത്തില്‍ തന്നെയുള്ള റിപ്പോര്‍ട്ട്. കാഴ്ചയുള്ളവര്‍ തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന അനുഗ്രഹത്തിന്റെ മഹത്വം മനസിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് യൂത്ത് ഹോസ്റ്റലില്‍ ഹെലന് കെല്ലര്‍ ജന്മദിനാഘോഷവും ബ്രെയില്‍ വാച്ച് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
പുറംകണ്ണിനേക്കാള് മഹത്തരമാണ് അകക്കണ്ണ്. പ്രകൃതിയുടെയും ജീവജാലങ്ങളുടെയും മനോഹാരിത അകക്കണ്ണില്‍ അനുഭവവേദ്യമാക്കുന്നവര് ശ്രേഷ്ഠരാണ്. വൈകല്യത്തെ പറ്റി ദുഃഖിക്കാതെ അനുഗ്രഹവും അവസരവുമായി കരുതി തന്റെ കഴിവുകള്‍ സമൂഹത്തിനായി പ്രയോജനപ്പെടുത്താന്‍ ഹെലന് കെല്ലര്ക്കു കഴിഞ്ഞു. ശാരീരിക വൈകല്യമുള്ളര്‍ തങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ പുനഃസൃഷ്ടിക്കായി യത്നിക്കണമെന്ന സന്ദേശമാണ് ഹെലന് കെല്ലറുടെ ജീവിതം നല്‍കുന്നതെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.
കാഴ്ച അടക്കം വിവിധ വൈകല്യങ്ങള്‍ നേരിടന്നവരെ സ്വയം പര്യാപ്തരാക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമാണ് എറണാകുളം ജില്ലാ പഞ്ചായത്ത് വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു വരികയാണ്. കാഴ്ചവൈകല്യമുള്ളവര്‍ക്കായി കംപ്യൂട്ടര്‍ പരിശീലന പദ്ധതി ഉടനെ നടപ്പാക്കും. അന്ധവനിതകള്ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പ്രത്യേക പദ്ധതിക്ക് രൂപം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
കാഴ്ചവൈകല്യമുള്ള വനിതകള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ നല്കുന്ന ബ്രയില്‍ വാച്ചുകളുടെ വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് വത്സ കൊച്ചുകുഞ്ഞ്, ചിന്നമ്മ വര്‍ഗീസ്, തൃക്കാക്കര നഗരസഭ ചെയര്മാന് പി.ഐ. മുഹമ്മദാലി, എസ്.ബി.ടി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കെ. ലത, കേരള ഫെഡറേഷന് ഓഫ് ദി ബ്ലൈന്‍ഡ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ. വര്‍ഗീസ്, പ്രൊഫ. മോനമ്മ കൊക്കാട്, കെ.കെ. രാജന്, പി. റെജീന, കെ.പി. ഷറഫുന്നീസ എന്നിവര്‍ സംസാരിച്ചു.
‘അന്ധവനിതകള് നേരിടുന്ന വെല്ലുവിളികള്‍’ സെമിനാര്‍ ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ സി. സുന്ദരി ഉദ്ഘാടനം ചെയ്തു. ബീന കൃഷ്ണന്, പി.ആര്. മായ എന്നിവര്‍ സംസാരിച്ചു. കലാമത്സരങ്ങള്‍ ആകാശവാണി തിരുവനന്തപുരം സ്റ്റേഷന് ഡയറക്ടര്‍ കെ.എ. മുരളീധരന് ഉദ്ഘാടനം ചെയ്തു. ഇന്നു രാവിലെ 9.30ന് വികലാംഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ തൃത്താല പഞ്ചായത്തുകളില്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. പ്രൊഫ. കെ. ചന്ദ്രശേഖരന് പ്രബന്ധം അവതരിപ്പിക്കും. തുടര്‍ന്ന് വ്യക്തിത്വ വികസന സെമിനാറില്‍ മീന കുരുവിള പ്രസംഗിക്കും. ഉച്ചയ്ക്ക് രിന് സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ് ഉദ്ഘാടനം ചെയ്യും. സി.കെ. അബൂബക്കര്‍ അധ്യക്ഷത വഹിക്കും. ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര റേഡിയോ വിതരണം ചെയ്യും. ഇന്ദിര പ്രസാദ്, സുഷമ, കെ.ആര്. ഔസേഫ് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: