സിഡ്നി: ഇന്ത്യന്‍ മഹാസമുദ്രത്തിന് സമീപത്ത് ക്രിസ്മസ് ഐലന്റില്‍ അനധികൃത കുടിയേറ്റക്കാരുമായി പോയ ബോട്ട് മുങ്ങി 150 പേരെ കാണാതായി. ഇതില്‍ ചിലരെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ക്രിസ്മസ് ഐലന്റിന് 200 കിലോമീറ്റര്‍ അകലെ യായിരുന്നു അപകടം. കാണാതായവര്‍ക്കുവേണ്ടി തെരച്ചില്‍ ആരംഭിച്ചതായി ഓസ്ട്രേലിയന്‍ അധികൃതര്‍. രണ്ട് ചരക്ക് കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായി ഓസ്ട്രേലിയന്‍ മാരിടൈം സേഫ്റ്റി അതോറിറ്റി അറിയിച്ചു. കൂടാതെ രണ്ട് ഓസ്ട്രേലിയന്‍ നാവികസേന കപ്പലുകളും അപകട സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം ഈ പ്രദേശത്ത് ആഴം കൂടുതലാണെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്.
ഇതേ സ്ഥലത്തു കഴിഞ്ഞയാഴ്ച 200 യാത്രക്കാരുമായി പോയ ബോട്ട് ക്രിസ്മസ് ദ്വീപിന് സമീപം മുങ്ങി 17 പേര് മരിക്കുകയും ചെയ്തിരുന്നു. ഇതിലുണ്ടായിരുന്ന 110 പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: