ന്യൂഡല്‍ഹി:26/11 ആക്രമണത്തിനുശേഷം മുഖ്യ ആസൂത്രകന്‍ അബു ജുന്‍ഡാല്‍ ഒളിവില്‍ കഴിഞ്ഞത് മഹരാഷ്ട്ര മന്ത്രിയുടെ വസതിയില്‍. മഹരാഷ്ട്ര സംസ്ഥാന വിദ്യാഭ്യാസ സഹമന്ത്രിയും സംസ്ഥാന ലെജിസ്ലേറ്റിവ് കൗണ്‍സില്‍ അംഗവുമായ ഫൗസിയ ഖാന്റെ ഔദ്യോഗിക വസതിയിയായിരുന്നു തന്റെ ഒളിത്താവളമായി ജുന്‍ഡാല്‍ ഉപയോഗിച്ചത്.എന്നാല്‍ ഇന്ത്യയിലും വിദേശത്തും ജുന്ഡാലിനുവേണ്ടി പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും തെരച്ചില്‍ നടത്തുമ്പോള്‍ തന്റെ ഔദ്യോഗിക വസതിയിലുള്ള ജുണ്ടാലിന്റെ താമസം തന് അറിഞ്ഞില്ല എന്നാണ് ഫൗസിയ ഖാന്റെ വാദം.എനിക്കു ജുന്‍ഡാലിനെ അറിയില്ല. അയാളും എന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ടാകാം. ഏത് അന്വേഷണത്തോടും സഹകരിക്കും.- ഫൗസിയ ഖാന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: