കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ യൂത്ത് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റേയും കേരള ഫോറസ്റ്റ് ആന്റ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി തൃശ്ശൂര്‍ ജില്ലയിലെ ചിമ്മിനി വൈല്‍ഡ് ലൈഫ് സാങ്ങ്ച്യുറിയില്/വനത്തില്‍ വച്ച് ജൂലൈ 13,14,15 തീയതികളില്‍ ‘മണ്‍സൂണ്‍ മാഡ്നസ്സ്’ എന്ന പേരില്‍ മണ്‍സൂണ്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. മഴയും പ്രകൃതിയും തമ്മിലുള്ളബന്ധം അനുഭവിച്ചറിയുകയും ബന്ധത്തെ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയുക്തമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചി സര്‍വകലാശാലയിലെ വിവിധ സ്കൂളുകള്‍/ഡിപ്പാര്‍ട്ട്മെന്റുകളിലെയും അംഗീകൃത കോളേജുകളിലേയും തെരഞ്ഞെടുക്കപ്പെടുന്ന 30 പേര്‍ക്കാണ് പ്രവേശനം. രജിസ്ട്രേഷന് ഫീസ് ഉണ്ടായിരിക്കും. ഓരോ ക്യാമ്പ് അംഗങ്ങളും അനുഭവത്തിലെ മഴയെക്കുറിച്ച് ക്യാമ്പി സംസാരിക്കേണ്ടതുണ്ട്. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റായ ംംം.രൗമെി.മര.ശി എന്ന ംംം.ംലഹളമൃലരൗമെി.ീൃഴ എന്ന വെബ്സൈറ്റിലും ലഭ്യമാണ്. താല്‍പ്പര്യമുള്ളവര്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷ പൂരിപ്പിച്ച് രക്ഷിതാക്കളുടെ സമ്മതപത്രം അടക്കം യൂത്ത് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫീസില്‍ നല്‍കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് (0484 2577355, 9447508345) എന്ന നമ്പറുകളിലും ംലഹളമൃലരൗമെേ@ഴാമശഹ.രീാ എന്ന ഇ മെയിലിലും ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: