ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ബോംബ് സ്ഫോടന പരമ്പരയില്‍ 12 പേര് കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരിക്കേറ്റു. ബാഗ്ദാദിന്റെ ദക്ഷിണ, ഉത്തര മേഖലകളിലാണ് സ്ഫോടനങ്ങള്‍ അരങ്ങേറിയത്. വടക്കന്‍ ബാഗ്ദാദിലെ ബാഖുബയിലാണ് ആദ്യത്തെ സ്ഫോടനമുണ്ടായത്.
ഒരു കടയ്ക്ക് പുറത്ത് പ്ലാസ്റ്റിക്ക് ബാഗില്‍ വെച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. ഇവിടെ നാലു പേര് മരിച്ചതായും മൂന്നു പേര്‍ക്ക് പരിക്കേറ്റതായും സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. ഒരു മണിക്കൂറിന് ശേഷം തെക്കന്‍ ബാഗ്ദാദിലെ ഹില്ലയില്‍ ഫുട്ബോള്‍ മൈതാനത്തിനു സമീപമുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ എട്ടു പേര് കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഫുട്ബോള്‍ കളിക്കാരുമായി വന്ന ഒരു മിനി ബസ്സിലാണ് ബോംബ് ഒളിപ്പിച്ചുവച്ചിരുന്നത്. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇറാഖില്‍ നടന്ന ആക്രമണ പരമ്പരകളില്‍ 171 പേര്‍ക്ക് ജീവഹാനിയുണ്ടായതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: