മെക്സിക്കോസിറ്റി: മെക്സിക്കോയിലെ പ്രധാന വിമാനത്താവളമായ ബെനിറ്റോ ജുവാറസിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു. ടെര്‍മിനല്‍ രണ്ടിലെ ഹാളിനു സമീപാണ് വെടിവയ്പ്പുണ്ടായത്. ലഹരിമരുന്ന് കടത്ത് കേസിലെ പ്രതികളെ പിടികൂടാനായി പുറപ്പെട്ട പോലീസ് സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ വെടിയേറ്റ രണ്ടു പോലീസുകാര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയലേയ്ക്കു കൊണ്ടുപോകും വഴിയാണ് മരിച്ചത്. വെടിവയ്പ്പിനെത്തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ ചിതറിയോടി. സംഭവത്തേത്തുടര്‍ന്ന് ടെര്‍മിനല്‍ 2 സുരക്ഷാസേന അടച്ചു. എന്നാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും കസ്റ്റഡിയിലെടുത്തിട്ടില്ല. ആക്രമണത്തിന് ശേഷം കൊലയാളികള്‍ രക്ഷപ്പെട്ടു. എന്നാല്‍ വിമാനത്താവളത്തിലുണ്ടായിരുന്ന സുരക്ഷാ ക്യാമറയില്‍ ഇവര്‍ പതിഞ്ഞിരുന്നു. ഇവരെ എല്ലാവരെയും തിരിച്ചറിഞ്ഞതായി പോലീസ് വക്താവ് ജോസ് റാമണ്‍ സാലിനാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: