തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നു മാസത്തെ സാവകാശം കൂടി ആവശ്യപ്പെട്ട് വിജിലന്‍സ് അന്വേഷണ സംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിജിലന്‍സ് ഡി.വൈ.എസ്.പി വി അജയകുമാറാണ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരേ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. രാമചന്ദ്രനാണ് ആരോപണം ഉന്നയിച്ചത്. പരാതിക്കാരനായ രാമചന്ദ്രന് അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നു വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമ്മന്‍ചാണ്ടി ഇപ്പോള്‍ മുഖ്യമന്ത്രിയായിരിക്കെ വിജിലന്‍സിനു മൊഴി നല്കുന്നതു പാഴ് വേലയാണെന്നാണ് രാമചന്ദ്രന്റെ നിലപാട്. എന്നാല്‍ കോടതിയില്‍ മൊഴി നല്കാന് തയാറാണെന്ന് രാമചന്ദ്രന് വിജിലന്‍സിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു.
മുന്‍ ടൈറ്റാനിയം എം.ഡി ശിവപ്രകാശ് അടക്കം അഞ്ച് പേര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും നാലുപേരും അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറായില്ല. ഒരാളുടെ മറുപടി ഇനിയും ലഭിച്ചിട്ടില്ലെന്നും തനിയ്ക്ക് മറ്റു നാലു കേസുകളുടെ അന്വേഷണ ചുമതല കൂടി ഉള്ളതിനാലാണ് മൂന്നു മാസത്തെ സാവകാശം കൂടി ആവശ്യപ്പെടുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
അന്വേഷണ സംഘത്തെ ഇടക്കാല റിപ്പോര്‍ട്ട് ഇപ്പോള്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ചുമതലയുള്ള കോട്ടയം വിജിലന്‍സ് കോടതി പ്രത്യേക ജഡ്ജി സോമന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: