ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ശ്രീനഗറില്‍ സൂഫി ആരാധനാലയത്തില്‍ വന്‍തീപിടുത്തം. ഖാന്യാര് മേഖലയിലെ ഹസ്രാത് പീര്‍ ഗൗസുള്‍ അസം ദസ്ദേഗീര്‍ പള്ളിയിലാണ് തീപിടുത്തമുണ്ടായത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയാണിത്. ഇന്നു പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്.
തടികൊണ്ടു നിര്‍മിച്ച ഭാഗത്തിനാണ് തീപിടിച്ചതെന്നും ഇതു പിന്നീട് പള്ളിയുടെ പ്രധാന ആരാധനകേന്ദ്രത്തിലേയ്ക്കു പടരുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. അഗ്നിബാധയെത്തുടര്‍ന്ന് ഫയര്‍ഫോഴ്സിന്റെ എട്ടു യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. സംഭവസമയത്ത് പള്ളിയ്ക്കുള്ളില്‍ വിശ്വാസികളുണ്ടായിരുന്നോയെന്ന കാര്യം വ്യക്തമല്ല.
200 വര്‍ഷത്തെ പഴക്കമുള്ള ശ്രീനഗറിലെ ചരിത്രപ്രാധാന്യമേറിയ ആരാധനാലയമാണിത്. അഗ്നിബാധയില്‍ പള്ളിയുടെ തടികൊണ്ടുള്ള നിര്‍മിച്ച ഭാഗങ്ങള്‍ ഏറെക്കുറെ കത്തിനശിച്ചതായാണ് വിവരം. സംഭവത്തേത്തുടര്‍ന്ന് നൂറു കണക്കിനു പ്രദേശവാസികളാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: