ലക്നൗ: ഉത്തര്‍പ്രദേശില്‍ ബസ് മരത്തിലിടിച്ചു 15 പേര് മരിച്ചു 24 പേര്‍ക്കു പരുക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. സാംബല്‍ ജില്ലയില്‍ കമല്പുര ഗ്രാമത്തിലാണു സംഭവം.
13 പേര് സംഭവസ്ഥലത്തും രണ്ടു പേര് ആശുപത്രിയിലുമാണു മരിച്ചത്. പരുക്കേറ്റവരെ അംറോഹ, മൊറാദാബാദ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഹരിദ്വാറില്‍ നിന്നും ഭീംനഗറിലേക്കു പോകുകയായിരുന്നു ബസ്. അമിത വേഗതയാണ് അപകട കാരണമെന്നു പോലീസ് അറിയിച്ചു. ബസ് ഡ്രൈവര്‍ ഓടിരക്ഷപെട്ടു.
സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: