കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 84 രാഷ്ട്രീയ തടവുകാരെ പൂജപ്പുര, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളിലേക്ക് മാറ്റി. മാറാട് കേസില്‍ ശിക്ഷിക്കപ്പെട്ട 34 പേരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും മറ്റ് കേസുകളില്‍ ശിക്ഷിക്കപ്പെട്ട 42 പേരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുമാണ് മാറ്റിയത്.
ജയില്‍ ബ്ലോക്കുകള്‍ പാര്‍ട്ടി കേന്ദ്രങ്ങളാക്കി മാറ്റുന്ന കാര്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം ജയില്‍ സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. കുറ്റവാളികളെ വിവിധ ജയിലുകളിലേക്കു മാറ്റിപ്പാര്‍പ്പിക്കുന്ന നടപടി കഴിഞ്ഞ ദിവസം തന്നെ ആരംഭിച്ചിരുന്നു. വിയ്യൂരില്‍ നിന്നുളള 32 തടവുകാരെ കണ്ണൂരിലേക്കു മാറ്റി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഇനിമുതല്‍ കൊടുംകുറ്റവാളികളുടെയും സ്ഥിരം കുറ്റവാളികളുടെയും കേന്ദ്രമാക്കി മാറ്റാനാണു തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: