മുംബൈ: 2011ല്‍ കാണാതായ ബോളിവുഡ് താരം ലൈല ഖാന് ദുബായില്‍ ഉണ്ടെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ലൈലയുടെ സുഹൃത്തു പര്‍വേസ് അഹമ്മദ് ടക്കിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാക്കിസ്ഥാന് സ്വദേശിയാണ് ലൈല.
തീവ്രവാദ ബന്ധമുണ്ടെന്നു സംശയിക്കുന്ന ലൈലയ്ക്കു 2011ലെ ദല്‍ഹി ഹൈക്കോടതി ആക്രമണത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തിയിരുന്നു. ലൈലയെ മഹരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിച്ചു വരികയായിരുന്നു. ലൈലയുടെ വാഹനം സ്ഫോടക വസ്തുക്കള്‍ കൈമാറാന്‍ ഉപയോഗിച്ചതായും തെളിഞ്ഞിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ചത് ഇവരുടെ മത്സുബിഷി ഔട്ട് ലാന്‍ഡറാണ്.
കാശ്മീരിലെ ഒരു ഷോപ്പില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു വാഹനം. 2011 മേയ് 29നു കിശ്ത് വറിലെ ഒരു ഷോപ്പില്‍ നിന്നാണു ലൈലയെ കുടുംബാംഗങ്ങള്‍ക്കൊപ്പം കാണാതായത്. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് ലൈലയും കുടുംബവും ദുബായിലേക്കു കടന്നത്.
അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ സഹായിയെ ലൈല വിവാഹം കഴിച്ചതായും പര്‍വേസ് പറയുന്നു. പര്‍വേസിന്റെ മൊഴിയോടെ ലൈലയും കുടുംബവും കൊല്ലപ്പെട്ടെന്ന അഭ്യൂഹത്തിന് ഇതോടെ പര്യവസാനമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: