അക്കാറ: ഘാനയില്‍ പെട്രോള്‍ ബങ്കിലുണ്ടായ സ്ഫോടനത്തില്‍ ഏഴു പേര് മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഘാനയിലെ തുറമുഖ നഗരമായ തകറാഡിയിലെ ആക്സിം പട്ടണത്തിലാണ് സംഭവം. പെട്രോള്‍ ബങ്കിലെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായത്. മൂന്നു പേര് സംഭവസ്ഥലത്തുവച്ചും നാലു പേര് ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്.
ഇന്ധന ടാങ്കില്‍ പെട്രോള്‍ നിറയ്ക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നും പൊള്ളലേറ്റവരില്‍ നിരവധി പേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്നും സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ആശുപത്രിവൃത്തങ്ങള്‍ സൂചിപ്പിച്ചു. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: