കൊച്ചി: സ്വര്‍ണവില പവന് വീണ്ടും സര്‍വകാല റെക്കോഡിനൊപ്പമെത്തി. പവന് 160 രൂപ വര്‍ധിച്ചാണു 22,360 രൂപയിലെത്തിയത്. ഗ്രാമിന് 20 രൂപ കൂടി 2,795 രൂപയിലാണു വ്യാപാരം. ആഗോള വിപണിയിലുണ്ടായ വര്‍ധനവാണ് ആഭ്യന്തരതലത്തിലും പ്രതിഫലിച്ചത്.
ഈ മാസം 19നാണു സ്വര്‍ണവില പവന് 22,360 രൂപയെന്ന സര്‍വകാല റെക്കോഡിലെത്തിയത്. പിന്നീടു തുടര്‍ച്ചയായ മൂന്നു ദിവസവും ഇതേവിലയില്‍ വ്യാപാരം നടന്ന ശേഷം ഇന്നലെ 22,200 രൂപയിലേക്കു താഴ്ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: