റാഞ്ചി: ഝാര്‍ഖണ്ഡില്‍ ദുര്‍മന്ത്രവാദം നടത്തിവന്ന മൂന്നു പേരെ ഗ്രാമവാസികള്‍ കൊലപ്പെടുത്തി. ഗുലാം ജില്ലയിലെ ഖൈര ഗ്രാമത്തിലാണു സംഭവം. 65കാരനായ ബിര്‍സ ഭഗത്, മക്കളായ ബിചാര് (25), താര (22) എന്നിവരാണ് മരിച്ചത്. ദുര്‍മന്ത്രവാദം നടത്തുന്നുവെന്ന് ആരോപിച്ചു ഗ്രാമീണര്‍ ഇവരെ കുത്തിക്കൊന്നതാണെന്നു നിഗമനം.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു അയച്ചതായും സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും അറസ്റ്റു ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: