കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടന്ന വ്യാജ പാസ്പോര്‍ട്ട് റാക്കറ്റ് സംഘടിപ്പിച്ച ൬൩ പാസ്പോര്ട്ടുകള് തീവ്രവാദ പ്രവര്‍ത്തനത്തിനു ഉപയോഗിച്ചതായി അധികൃതര്‍ക്കു സൂചന ലഭിച്ചു. ഇതേ തുടര്‍ന്ന് ഈ പാസ്പോര്ട്ടുകള് അടിയന്തിരമായി പിടിച്ചെടുക്കാന്‍ കേന്ദ്ര രഹസ്യാന്വേഷണ മന്ത്രാലയം ഹൊസ്ദുര്‍ഗ് പോലീസിനു അടിയന്തിര നിര്‍ദ്ദേശം നല്കി. ഇതെ തുടര്‍ന്ന് എസ് ഐ എം ടി മൈക്കിളിണ്റ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട്ട് ക്യാമ്പുചെയ്ത് ഊര്‍ജ്ജിതമായ അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന റാക്കറ്റ് നൂറുകണക്കിനു വ്യാജ പാസ്പോര്‍ട്ടുകളാണ് സഘടിപ്പിച്ചത്. വ്യാജ രേഖകളും സര്‍ട്ടിഫിക്കറ്റുകളുമാണ് പാസ്പോര്‍ട്ട് അപേക്ഷകള്‍ക്കൊപ്പം സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ അപേക്ഷകളോടൊപ്പം സമര്‍പ്പിച്ചിരുന്ന ഫോട്ടോകള്‍ ഒറിജിനലും ആയിരുന്നു. ഇതനുസരിച്ച് ഏതാനും പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഭൂരീഭാഗം വ്യാജ പാസ്പോര്‍ട്ടുകളുടെയും യഥാര്‍ത്ഥ ഉടമസ്ഥരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് സ്വന്തമാക്കിയ വ്യാജ പാസ്പോര്ട്ടുകള് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ മന്ത്രാലയത്തിണ്റ്റെ നിഗമനം. ഇതേ തുടര്‍ന്നാണ് ൬൩ പാസ്പോര്ട്ടുകള് ഉടന്‍ പിടിച്ചെടുക്കാന്‍ ഹൊസ്ദുര്‍ഗ് എ എസ് പി മഞ്ജുനാഥിണ്റ്റെ നേതൃത്വത്തിലുള്ള സംഘത്തിനോട് ആവശ്യപ്പെട്ടത്. സംഘം കോഴിക്കോട് ക്യാമ്പു ചെയ്താണ് ഇപ്പോള്‍ വ്യാജപാസ്പോര്ട്ടുകളെക്കുറിച്ച് അന്വേഷിക്കുന്നത്. കാസര്‍കോട്, ബദിയഡുക്ക എന്നിവിടങ്ങളിലെ ചിലരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടയില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന വ്യാജ പാസ്പോര്‍ട്ട് കേസിലെ പ്രതിയായ ഒരു ട്രാവല്‍ ഏജന്‍സി ഉടമ ഒളിവില്‍ പോയതായും അറിയുന്നു. ഇയാളെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അധികൃതര്‍ കാഞ്ഞങ്ങാട് ക്യാമ്പ് ചെയ്ത് തിരച്ചില്‍ തുടരുകയാണ്. അതേസമയം കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടന്ന വ്യാജ പാസ്പോര്‍ട്ട് ഇടപാട് കേസ് സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിനു (എസ്ഐടി) കൈമാറണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് ഇണ്റ്റലിജന്‍സ് വിശദമായ റിപ്പോര്‍ട്ട് നല്കി. വ്യാജ പാസ്പോര്‍ട്ടിനു പിന്നില്‍ ആരാണെന്നും അവരുടെ ലക്ഷ്യം എന്തൊക്കെയാണെന്നും സംബന്ധിച്ച് വിവരങ്ങളടങ്ങിയ സമ്പൂര്‍ണ റിപ്പോര്‍ട്ടാണ് സമര്പ്പിച്ചിട്ടുള്ളതെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: