Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

എറണാകുളം ശിവക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2012, 10:04 pm IST
inTravel

എറണാകുളം നഗരമദ്ധ്യത്തിലാണ്‌ പ്രസിദ്ധമായ എറണാകുളത്തപ്പന്‍ ക്ഷേത്രം. എറണാകുളം എന്നൊരു നഗരം ഉണ്ടായിരുന്നില്ല. പണ്ട്‌ ഇവിടെ ഒരു ദ്വീപായിരുന്നു. ചതുപ്പുനിറഞ്ഞ പ്രദേശം. എറണാകുളം ശിവക്ഷേത്രമാണ്‌ പേരുണ്ടാവാന്‍ കാരണമെന്ന്‌ പുരാവൃത്തം. തമിഴില്‍ ശിവന്‌ ഇരയനാര്‍ എന്നു പേരുണ്ടെന്നും ഇരയനാര്‍ വിരാചിക്കുന്ന സ്ഥലം എന്നതുകൊണ്ടും ഋഷിനാഗക്കുളം എന്ന സ്ഥലനാമവും കൂടി ചേര്‍ന്നാണ്‌ എറണാകുളം എന്ന പേരുണ്ടായതെന്ന്‌ ഐതിഹ്യം. ക്ഷേത്രത്തിന്‌ പടിഞ്ഞാറ്‌ കൊച്ചിക്കായല്‍. അടുത്ത്‌ നാഗക്കുളം ബോട്ട്‌ ജട്ടി, സായന്തനങ്ങളില്‍ കാറ്റുകൊള്ളാന്‍ പറ്റിയ മനോഹരമായ ഒരു പാര്‍ക്ക്‌. കിഴക്ക്‌ ഹനുമാന്‍ ക്ഷേത്രവും വടക്ക്‌ സുബ്രഹ്മണ്യക്ഷേത്രവും ഉണ്ട്‌. മഹാദേവര്‍ ക്ഷേത്രത്തിനോടടുക്കുമ്പോള്‍ ശ്രീകോവിലിനു മുകളില്‍ വെട്ടിത്തിളങ്ങുന്ന സ്വര്‍ണ്ണത്താഴികക്കുടങ്ങള്‍. കിഴക്കും പടിഞ്ഞാറും ഗോപുലവാതിലുകള്‍. പടിഞ്ഞാറേ ഗോപുരം പ്രൗഢ ഗംഭീരം. അതിനടുത്ത്‌ വെടിപ്പുര. അകത്ത്‌ വിശാലമായ ആനക്കൊട്ടില്‍. ഇടതുവശത്ത്‌ എറണാകുളത്തപ്പന്‍ ഹാള്‍. ബലിക്കല്‍പുരയുടെ മുന്നിലും സ്വര്‍ണ്ണധ്വജത്തിന്‌ മുകളിലും നന്ദികേശന്‍. മണല്‍നിറഞ്ഞ പറമ്പില്‍ കല്ലുപാകിയ പ്രദക്ഷിണ വഴി.

പടിഞ്ഞാറോട്ട്‌ ദര്‍ശനമായി പരമശിവന്‍ ശ്രീകോവിലില്‍ പ്രശോഭിക്കുന്നു. ആദ്യം കിഴക്കോട്ട്‌ ദര്‍ശനമായിരുന്ന എറണാകുളത്തപ്പന്‍. പഴയന്നൂര്‍ ഭഗവതിക്കു ദര്‍ശനമേകാന്‍ പടിഞ്ഞാറോട്ടായി എന്ന്‌ പഴമ. ഗണപതി, ശാസ്താവ്‌, കിരാതമൂര്‍ത്തി, നാഗരാജാവ്‌ തുടങ്ങിയ ഉപദേവന്മാരുണ്ട്‌. അഞ്ചു പൂജകളുള്ള ഈ മഹാക്ഷേത്രത്തില്‍ നിര്‍മ്മാല്യം തൊഴുന്നത്‌ വിശേഷം. അഭിഷേകം കഴിഞ്ഞാല്‍ ഉണക്കലരിച്ചോറുകൊണ്ടുള്ള നിവേദ്യം. പിന്നെ ശര്‍ക്കരപായസം. ശ്രീവേലിക്കുശേഷം പന്തീരടി പൂജ. ഉച്ചപൂജ കഴിഞ്ഞ്‌ നട അടച്ചാല്‍ വൈകിട്ട്‌ നാലുമണിക്ക്‌ തുറക്കും. പ്രധാനവഴിപാട്‌ ആയിരത്തി ഒന്നു കുടം ജലധാര. എള്ളു തുലാഭാരവുമുണ്ട്‌. കിഴക്കേനടയില്‍ വിളക്കുവച്ചാല്‍ മംഗല്യഭാഗ്യസിദ്ധിക്ക്‌ നല്ലതെന്ന്‌ വിശ്വാസം.

പണ്ട്‌ ഹിമാലയത്തില്‍ കുലുമുനി എന്നൊരു താപസ്സന്‍ പാര്‍ത്തിരുന്നു. ആ മഹര്‍ഷിയുടെ ആശ്രമത്തിലേക്ക്‌ ആവശ്യമായ പൂജാദ്രവ്യങ്ങള്‍ ശേഖരിക്കാന്‍ ദേവലന്‍ എന്നൊരു മുനികുമാരനുണ്ടായിരുന്നു. ഒരിക്കല്‍ ദേവലനെ പാമ്പു കടിച്ചു. ആ പാമ്പിനെ മുനികുമാരന്‍ കയ്യോടെ കുരുക്കിട്ട്‌ പിടിച്ചു. അതോടെ പാമ്പ്‌ ചത്തു. ഇതു കണ്ട മുനി ദേവലന്‍ ഒരു സര്‍പ്പമായിത്തീരട്ടേ എന്നു ശപിച്ചു. അങ്ങനെ ദേവലന്‍ നാഗര്‍ഷി എന്ന നാഗമായി തീര്‍ന്നു. നാഗര്‍ഷി മുനിയോട്‌ മോക്ഷത്തിനായി കേണു. അപ്പോള്‍ മുനി പറഞ്ഞു കിഴക്കന്‍ ദിക്കിലെ ഒരു പര്‍വ്വതത്തില്‍ ശിവലിംഗവും കാത്തു കഴിയുന്ന ഒരു നാഗമുണ്ട്‌. ആ ശിവലിംഗം എടുത്ത്‌ രാമേശ്വരത്ത്‌ പൂജിച്ച്‌ അവിടെനിന്നും വടക്കോട്ട്‌ യാത്ര ചെയ്യുമ്പോള്‍ എവിടെയെങ്കിലും ഒരിടത്ത്‌ ശിവലിംഗം ഉറയ്‌ക്കും. അവിടെവച്ച്‌ നിനക്ക്‌ ശാപമോക്ഷം ലഭിക്കും. അങ്ങനെ നാഗര്‍ഷി എറണാകുളത്ത്‌ എത്തി. കാട്ടിലെ കുളത്തില്‍ ഇറങ്ങി കുളിച്ചശേഷം നാഗര്‍ഷി വിഗ്രഹം പുജിക്കാന്‍ തുടങ്ങി. കുളത്തില്‍ നിന്ന അലക്കുകാരന്‍ ഇതു കണ്ടു. അവര്‍ ആളുകളെ കൂട്ടി തല്ലിയോടിക്കാന്‍ ശ്രമിച്ചു. ശിവലിംഗമെടുത്ത്‌ നാഗര്‍ഷിയും ഓടാന്‍ തുടങ്ങി. എന്നാല്‍ ശിവലിംഗം എടുക്കാന്‍ കഴിഞ്ഞില്ല. അത്‌ അവിടെ ഉറച്ചുപോയി. അന്ന്‌ ശിവലിംഗം ഉറച്ച സ്ഥാനത്താണ്‌ ഈ ക്ഷേത്രം. നാഗര്‍ഷിമോക്ഷം പ്രാപിച്ച്‌ അപ്രതൃക്ഷനായി.

പരശുരാമന്‍ എത്തി ആ വിഗ്രഹത്തിന്റെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചു. പിന്നീട്‌ തൂശത്തു വില്വമംഗലം സ്വാമിയാരുടെ നിര്‍ദ്ദേശപ്രകാരം ക്ഷേത്രം പണിയിച്ചു. പടിഞ്ഞാറോട്ട്‌ ദര്‍ശനമായി പ്രതിഷ്ഠാ കര്‍മ്മം നടത്തി. കിഴക്കേനടയില്‍ ശ്രീ പാര്‍വ്വതിയുടെ ചൈതന്യമുണ്ടെന്നു കണ്ടതിനാല്‍ കിഴക്കേവാതില്‍ അടച്ചിടണമെന്നും സ്വാമിയാര്‍ നിര്‍ദ്ദേശിച്ചു. ഇങ്ങനെ അടച്ച കതക്‌ ആണ്ടിലൊരിക്കല്‍ തുറക്കാറുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ തുറക്കാറേയില്ല. മകരമാസത്തില്‍ തിരുവാതിരയ്‌ക്ക്‌ ആറാട്ട്‌.

പെരിനാട്‌ സദാനന്ദന്‍ പിള്ള

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.