മുംബൈ: മഹാരാഷ്ട്ര സെക്രട്ടേറിയേറ്റിലുണ്ടായ തീപിടുത്തത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നു മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന് അറിയിച്ചു. മുഖ്യമന്ത്രി ഇന്നു രാവിലെ സംഭവസ്ഥലം സന്ദര്‍ശിച്ചു. ആദര്‍ശ്, ലവാഡ ടൗണ്‍ഷിപ്പ് അടക്കമുള്ള ഭൂമിയിടപാടുമായി ബന്ധപ്പെട്ട രണ്ടു ലക്ഷം നിര്‍ണായക ഫയലുകള്‍ കത്തിനശിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. സംഭവത്തിനു പിന്നില്‍ അട്ടിമറി സാധ്യതകള്‍ സര്‍ക്കാര്‍ തളളിക്കളയുന്നില്ല.
ഭീകരാക്രമണ പദ്ധതിയുടെ ഭാഗമാണോ എന്നും അന്വേഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സുപ്രധാന ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന മഹാരാഷ്ട്ര സെക്രട്ടേറിയറ്റില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ഉണ്ടായ വന്‍ അഗ്നിബാധയില്‍ അഞ്ചുപേരാണ് മരിച്ചത്. ഇരുപതോളം പേര്‍ക്കു പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഗിരിവര്‍ഗക്ഷേമ വകുപ്പുമന്ത്രി ബാബാന് റാവു പച് പുതെയുടെ നാലാം നിലയുള്ള ക്യാബിനില്‍ നിന്നാണ് അഗ്നി പടര്‍ന്നത്. എട്ടു നിലയുള്ള കെട്ടിട സമുച്ചയത്തിന്റെ നാലാം നില മുതല്‍ മുകളിലോട്ടുള്ള എല്ലാ നിലകളും പൂര്‍ണമായും കത്തി നശിച്ചു. തീ നിയന്ത്രണ വിധേയമാക്കാന്‍ 50 ഫയര്‍ എന്‍ജിനുകളും നാലു ഹെലികോപ്റ്ററുകളും കിണഞ്ഞു ശ്രമിച്ചു. മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്റെ ഓഫീസും അഗ്നിക്കിരയായി.
ജോലി സമയമായതിനാല്‍ നിരവധിപ്പേര്‍ മുകളിലത്തെ നിലകളില്‍ കുടുങ്ങിയെങ്കിലും രക്ഷാപ്രവര്‍ത്തകരുടെ അവസരോചിതമായ ഇടപെടലിലൂടെ എല്ലാവരെയും രക്ഷപ്പെടുത്താനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: