കൊച്ചി: ഫസല്‍ വധക്കേസിലെ ഏഴാം പ്രതിയും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കാരായി രാജന്, എട്ടാം പ്രതി തലശേരി തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ കാരായി ചന്ദ്രശേഖരന് എന്നിവര്‍ എറണാകുളം സി.ജെ.എം കോടതിയില്‍ കീഴടങ്ങി. ഇരുവരെയും 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.
കേസുമായി ബന്ധപ്പെട്ട് കാരായി രാജനും കാരായി ചന്ദ്രശേഖരനും നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ കോടതി നേരത്തെ തള്ളുകയും ഇവരെ അറസ്റ്റു ചെയ്യാമെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുവര്‍ക്കുമെതിരെ ഇന്നലെ കോടതി ജാമ്യമില്ലാ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഫസല്‍ വധക്കേസില്‍ ഗൂഢാലോചന നടത്തിയത് കാരായി രാജനും കാരായി ചന്ദ്രശേഖരനുമാണെന്ന് സി.ബി.ഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ഇരുവരും ഇന്ന് കോടതിയില്‍ കീഴടങ്ങുമെന്ന് ശക്തമായ അഭ്യൂഹമുണ്ടായിരുന്നു. ഇതിനായി ഇരുവരും എറണാകുളത്ത് എത്തി അഭിഭാഷകരുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് കീഴടങ്ങല്‍.
ഇരുവരെയും ചോദ്യം ചെയ്യാനായി വിട്ടു നല്‍കില്ലെന്ന് സി.പി.എം നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി സിബിഐ കോടതിയെ സമീപിച്ചത്. ഇതിനെത്തുടര്‍ന്നാണ് കേസ് പരിഗണിച്ച കോടതി അടുത്ത മാസം അഞ്ചിനുള്ളില്‍ ഇരുവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ജാമ്യമില്ലാത്ത അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: