സിഡ്നി: മാതൃരാജ്യമായ ഓസ്ട്രേലിയ തന്നെ കൈയൊഴിഞ്ഞെന്ന് വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ. സ്വിറ്റ്സര്‍ലന്‍ഡിലെ മാനഭംഗക്കേസില്‍ നിന്നു മോചിപ്പിക്കണമെന്ന അപേക്ഷ ഓസ്ട്രേലിയ തള്ളിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിചാരണയ്ക്കു സ്വിറ്റ്സര്‍ലന്‍ഡിലേക്കു നാടു കടത്തരുതെന്ന് ഓസ്ട്രേലിയന്‍ അറ്റോര്‍ണി ജനറല്‍ നികോള റോക്സണിന് അഭിഭാഷകന് വഴി നല്കിയ അപേക്ഷ നിരസിക്കപ്പെട്ടതായി അസാഞ്ചെ വെളിപ്പെടുത്തി. തന്റെ ന്യായമായ ആവശ്യമാണ് തള്ളിയതെന്ന് ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്പ്പറേഷന് റേഡിയോയ്ക്ക് നല്കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ അസാഞ്ചെ അറിയിച്ചു.
നാടുകടത്തല്‍ ഭീഷണിയെത്തുടര്‍ന്ന് ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരിക്കുകയാണ് അസാഞ്ചെ. ഇക്വഡോര്‍ സര്‍ക്കാര്‍ തന്നോടു സഹതാപം പ്രകടിപ്പിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: