കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭ പാസാക്കിയ സിംഗൂര്‍ ഭൂനിയമം കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കി. നിയമം ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി വിധിച്ചു. അതേസമയം, വ്യവസായം ആരംഭിക്കാത്ത സാഹചര്യത്തില്‍ ഭൂമി തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചിട്ടുണ്ട്.
ടാറ്റയുടെ നാനോ കാര്‍ ഫാക്ടറിക്കു വേണ്ടി കര്‍ഷകരില്‍ നിന്ന് മുന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് കൈമാറിയ 400 ഏക്കര്‍ ഭൂമി കര്‍ഷകര്‍ക്ക് തന്നെ മടക്കി നല്‍കാനായി മമത ബാനര്‍ജി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്.
സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ടാറ്റ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. നാനോ ഫാക്റ്ററിക്കു വേണ്ടി ഇടതു സര്‍ക്കാര്‍ ടാറ്റയ്ക്കു പാട്ടത്തിന് നല്കിയ 997 ഏക്കര്‍ ഭൂമിയില്‍ കര്‍ഷകരുടെ സമ്മതമില്ലാതെ ഏറ്റെടുത്ത 400 ഏക്കര്‍ ഭൂമി കര്‍ഷകര്‍ക്കു മടക്കി നല്‍കണമെന്നതായിരുന്നു നിയമത്തിലെ പ്രധാന വ്യവസ്ഥ.
മമതാ ബാനര്‍ജി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ചേര്‍ന്ന ആദ്യമന്ത്രിസഭാ യോഗത്തിലാണ് ഭൂമി കര്‍ഷകര്‍ക്ക് മടക്കി നല്കാന് തീരുമാനമെടുത്തത്. ഇത് ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ചാണ് ടാറ്റ ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: