ഇസ്ലാമാബാദ്: നിയുക്ത പാക് പ്രധാനമന്ത്രി മഖ്ദും ഷഹബുദ്ദീനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ആരോഗ്യമന്ത്രിയായിരിക്കെ ലഹരിമരുന്നു ക്വാട്ട അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
മുന്‍ പ്രധാനാമന്ത്രി യൂസഫ് റാസാ ഗീലാനിയുടെ ഇളയമകനും ദേശീയ അസംബ്ലി അംഗവുമായ അലി മൂസാ ഗീലാനിക്കെതിരെയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം ഇരുവരെയും അറസ്റ്റു ചെയ്ത് കോടതിക്ക് മുമ്പാകെ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവില്‍ വ്യക്തമാക്കിരിക്കുന്നത്.
സുപ്രീംകോടതി അയോഗ്യനാക്കിയ യൂസഫ് റാസാ ഗീലാനിക്ക് പകരം ഷഹബുദ്ദീനെ പ്രധാനമന്ത്രിയായി പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഇന്ന് നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.അറസ്റ്റ് വാറണ്ട് കൈപ്പറ്റുമോ എന്ന ചോദ്യത്തിന് ഉയരങ്ങളിലേക്കുള്ള യാത്രയില്‍ ഇത്തരം പ്രതിസന്ധികളെല്ലാം നേരിടേണ്ടിവരുമെന്നു മാത്രമായിരുന്നു ഷഹബുദ്ദീന്റെ പ്രതികരണം.
മഖ്ദൂം ആരോഗ്യ മന്ത്രിയായിരിക്കെ എഫിഡ്രൈന്‍ എന്ന മരുന്ന് ഇറക്കുമതി ചെയ്തത് വഴി 700 കോടിയുടെ അഴിമതി നടന്നതായാണ് ഷഹബുദ്ദീനെതിരായ ആരോപണം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: