തിരുവനന്തപുരം: ഹോട്ടല്‍ ഭക്ഷണവില നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബും നിയമസഭയില്‍ പറഞ്ഞു. ഹോട്ടല്‍ ഭക്ഷണത്തിന്റെ വില വര്‍ദ്ധനയില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന ഹൈക്കോടതിയുടെ അഭിപ്രായം നിയമനിര്‍മ്മാണത്തിന് ശക്തിപകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹോട്ടലുകളിലെ ഭക്ഷണവില അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നത് തടയാന്‍ സംവിധാനമുണ്ടാക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഈ നിയമസഭാ സമ്മേളന കാലയളവില്‍ നിയമം കൊണ്ടുവരാന്‍ കഴിയില്ലെന്ന് അനൂപ് ജേക്കബ് പറഞ്ഞു. ഇക്കാര്യത്തില്‍ പൊതുചര്‍ച്ച ആവശ്യമായതിനാലാണിത്.
എല്ലാ താലൂക്കുകളിലും ന്യായവിലയ്ക്ക് ഭക്ഷണം നല്കുന്ന ‘മാവേലി’ ഹോട്ടലുകള്‍ തുറക്കും. ഇതിനായി മുന്നോട്ടുവരുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ആവശ്യമായ സഹായം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: