പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി മദ്യവില്‍പ്പന നടന്നുവരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇവിടെ ഇളമ്പകപ്പിള്ളി കയ്യുത്തിയാല്‍ പ്രദേശം കേന്ദ്രമാക്കി നടന്നുവരുന്ന മദ്യവില്‍പ്പന അവസാനിപ്പിക്കാന്‍ അധികൃതര്‍ എത്രയും വേഗം നടപടികള്‍ സ്വീകരിക്കണമെന്ന് കേരള പുലയര്‍ മഹാസഭ ആവശ്യപ്പെട്ടു. ഇത്തരം മദ്യവില്‍പ്പന കേന്ദ്രങ്ങളിലേക്ക് അന്യനാട്ടുകാരും അപരിചിതരുമായ നിരവധിപേര്‍ ദിവസേന എത്തിച്ചേരുന്നതായും ഇത് ഇവിടത്തെ സാധാരണ ജനങ്ങളുടെ സ്വൈര്യജീവിതം തകര്‍ക്കുമെന്നും നാട്ടുകാര്‍ ഭയപ്പെടുന്നു.
അടുത്തകാലങ്ങളിലായി ഈ പ്രദേശത്തുണ്ടായ ചില അക്രമസംഭവങ്ങള്‍ ഇത്തരം മദ്യവില്‍പ്പന മൂലമാണെന്നും നാട്ടുകാര്‍ പറയുന്നു. ഇവിടെ പട്ടികജാതി കോളനി പരിസരം കേന്ദ്രീകരിച്ച് നടന്നുവരുന്ന അനധികൃത മദ്യവില്‍പ്പനയ്ക്കെതിരെ ജാഗ്രതാസമിതി രൂപീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പട്ടികജാതി വകുപ്പ് മന്ത്രി, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും കെപിഎംഎസ് ഐമുറി ശാഖാ ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: