തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടു ലക്ഷം പനിബാധിതരുണ്ടെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍. മരുന്നുകളുടെ വില വ്യത്യാസം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു. മന്ത്രി നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം.
പകര്‍ച്ചപ്പനി തടയാന്‍ ഡോക്ടര്‍മാരടക്കം രണ്ടായിരത്തോളം പേരെ ആറുമാസത്തേക്ക് താത്കാലികമായി നിയമിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും മന്ത്രി അറിയിച്ചു. എല്ലാ താലൂക്ക് ആശുപത്രികളിലും പ്രത്യേക പനി വാര്‍ഡുകള്‍ തുറക്കും. ചേരിപ്രദേശങ്ങളില്‍ വൈദ്യസഹായമെത്തിയ്ക്കാന്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ തുടങ്ങും.
എല്ലാ ആശുത്രികളിലും ഡെങ്കിപ്പനി പരിശോധനാ കിറ്റുകള്‍ എത്തിക്കും. കൂടാതെ അത്യാവശ്യ മരുന്നുകള്‍ സൗജന്യമായി നല്‍കാനും തീരുമാനമെടുത്തതായി മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: