കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് നാല് പേരെ കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ്ചെയ്തു. കൊലപാതക സംഘത്തിന് സഹായങ്ങള്‍ നല്കിയ നാല് പേരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്. ഒഞ്ചിയം കല്ലാമല ഇളമ്പില്‍ മണപ്പാട്ട് ഷാജി(42), പാട്യം പച്ചപ്പൊയില് മാറാഞ്ചിന്റവിടെ ഷിബു(30), പാട്യംമീത്തലെ പുരയില്‍ ശ്രീജിത്ത്(29), കുഞ്ഞിപ്പള്ളി തട്ടോളിക്കര പായുള്ളതില് വീട്ടില്‍ സനൂപ്(25) എന്നിവരുടെ അറസ്റ്റാണ് പ്രത്യേക അന്വേഷണസംഘം ഇന്നലെ രേഖപ്പെടുത്തിയത്. ഇതില്‍ ഷാജിയെ കഴിഞ്ഞദിവസമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സിപിഎം മുന്‍ ഒഞ്ചിയം ഏരിയാ സെക്രട്ടറിയുടെ സഹോദരനാണ് ഷാജി. കേസില്‍ നേരത്തെ അറസ്റ്റിലായ കെ.സി. രാമചന്ദ്രന് മൊബെയിലും സിംകാര്‍ഡുകളും എത്തിച്ചുകൊടുക്കുകയാണ് ഷാജി ചെയ്തതെന്ന് പോലീസ് അറിയിച്ചു.
കൊലപാതകത്തിന് ശേഷം കൊടിസുനി അടക്കമുള്ളവര്‍ക്ക് ഒളിത്താവളം ഒരുക്കിയതിനാണ് പാട്യം സ്വദേശി സനൂപിനെ അറസ്റ്റ് ചെയ്തത്. മെയ് നാലിന് മുമ്പ് ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമം നടത്തിയ സംഘത്തെ പാട്യം സ്വദേശി ഷിബുവും അനുഗമിച്ചതായി പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഷിബുവിന്റെ അറസ്റ്റ്.
അതേസമയം ഇന്നലെ കോടതിയില്‍ ഹാജരാക്കിയ മുഖ്യപ്രതി കൊടിസുനിയെ 29 വരെയും സിജിത്തിനെ 22 വരെയും വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസിലെ മറ്റൊരു പ്രതിയായ ദില്‍ഷാദിന്റെ റിമാന്റ് കാലാവധി ജൂലായ് രണ്ട് വരെ നീട്ടി. എന്നാല്‍ ശസ്ത്രക്രിയക്ക് വിധേയനായ റിമാന്റില്‍ കഴിയുന്ന പി.പി. രാമകൃഷ്ണന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: