ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ രക്ഷകനായി അവതരിച്ചിരിക്കുകയാണോ കോണ്‍ഗ്രസുകാരനും കേന്ദ്രമന്ത്രിയുമായ പ്രണബ് മുഖര്‍ജി? കേന്ദ്രത്തിലെ ഭരണസഖ്യമായ യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രണബിനെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന്റെ ‘ഹിസ് മാസ്റ്റേഴ്സ് വോയ്സു’കളായ മാധ്യമങ്ങള്‍ ജനങ്ങളില്‍ ഇങ്ങനെയൊരു ധാരണ സൃഷ്ടിക്കാനാണ് തീവ്രമായി ശ്രമിച്ചത്. പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രീയ ജീവിതം അറിയാവുന്നവരെ ലജ്ജിപ്പിക്കുന്ന ഈ ആഘോഷാരവങ്ങളില്‍ കോണ്‍ഗ്രസിന്റെ ‘ആജന്മ ശത്രുക്കള്‍’ എന്ന് കരുതുന്നവര്‍ പോലും പങ്കുചേരുന്നത് കാണുമ്പോള്‍ ഇക്കൂട്ടരെ വിശ്വസിച്ച് ജനതയില്‍ വലിയൊരു വിഭാഗം ഇന്ത്യയുടെ ഭാവിയില്‍ അര്‍പ്പിച്ചിരിക്കുന്ന പ്രതീക്ഷകള്‍ ഇനിയങ്ങോട്ട് അസ്ഥാനത്താണെന്ന് കരുതണം.
പ്രണബ് കുമാര്‍ മുഖര്‍ജി യഥാര്‍ത്ഥത്തില്‍ ആരുടെ സ്ഥാനാര്‍ത്ഥിയാണെന്ന് തിരിച്ചറിയാതിരിക്കുന്നത് ഇന്ത്യയുടെ ഭാവിയെ ഇരുളിലാഴ്ത്തും. പ്രമുഖ ഘടകകക്ഷിയായ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ എതിര്‍ക്കുമ്പോള്‍ പ്രണബ് യുപിഎയുടെ സ്ഥാനാര്‍ത്ഥിയാണെന്നത് ഒരു അവകാശവാദം മാത്രമാണ്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായിപ്പോലും പ്രണബിനെ കാണാനാവില്ല. കോണ്‍ഗ്രസ് അധ്യക്ഷയും അതിലുപരി രാഹുല്‍ ഗാന്ധിയുടെ അമ്മയുമായ സോണിയാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിയാണ് പ്രണബ്. പ്രണബിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് ഐതിഹാസിക സംഭവമായി ആഘോഷിക്കുന്നവര്‍ ഇക്കാര്യത്തില്‍ സോണിയാഗാന്ധിയുടെ നിഗൂഢ താല്‍പ്പര്യങ്ങളെക്കുറിച്ച് അജ്ഞത നടിക്കുകയാണ്.
രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ അന്തസ്സ് കെടുത്തിയ ഒന്നായിരുന്നു 2007 ല്‍ പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട രീതി. രാജസ്ഥാന് ഗവര്‍ണറായിരുന്ന പ്രതിഭാ പാട്ടീലുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കുറ്റങ്ങള്‍ ഉള്‍പ്പെടെ നിരവധി ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അവരെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കണമെന്നത് സോണിയാഗാന്ധിയുടെ ശാഠ്യമായിരുന്നു. 2005 ല്‍ കോണ്‍ഗ്രസ് നേതാവ് വിശ്രാം പാട്ടീല്‍ വധിക്കപ്പെട്ട കേസില്‍ ആരോപണവിധേയനായ സഹോദരന് ജി.എന്‍.പാട്ടീലിനെ രക്ഷിച്ചുവെന്നതായിരുന്നു പ്രതിഭാ പാട്ടീലിനെതിരായ ആരോപണങ്ങളില്‍ ഒന്ന്. 1973 ല്‍ വനിതാ ശാക്തീകരണത്തിനായി സ്ഥാപിച്ച പ്രതിഭ മഹിള സഹകാരി ബാങ്കിന്റെ ലൈസന്‍സ് സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് റദ്ദാക്കിയതായിരുന്നു മറ്റൊന്ന്. പ്രതിഭാ പാട്ടീലിന്റെ ബന്ധുക്കള്ക്കനുകൂലമായി ബാങ്ക് കടം എഴുതിത്തള്ളിയെന്ന് കണ്ടെത്തിയാണിത്. പ്രതിഭാ പാട്ടീല്‍ സ്ഥാപകാംഗമായ പഞ്ചസാര ഫാക്ടറി മയക്കുമരുന്ന് കടത്ത് ശൃംഖലയില്‍ ഉള്‍പ്പെട്ടതായും ആരോപണമുയര്‍ന്നു. രാജസ്ഥാന് ഗവര്‍ണറായി പോകുന്നതുവരെ പാട്ടീല്‍ അധ്യക്ഷയായിരുന്ന ഈ ഫാക്ടറി 17.5 കോടികളുടെ ബാങ്ക് വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തി. എംപി ഫണ്ടില്‍നിന്ന് 36 ലക്ഷം രൂപ ഭര്‍ത്താവ് ദേവ്സിംഗ് ഷെഖാവത്ത് നടത്തുന്ന സംഘടനയ്ക്ക് പ്രതിഭാപാട്ടീല്‍ നിയമവിരുദ്ധമായി കൈമാറി എന്നതായിരുന്നു മൂന്നാമത്തെ ആരോപണം.
ഈ ആരോപണങ്ങളുടെ ഗുരുതരാവസ്ഥ കണക്കിലെടുക്കുമ്പോള്‍ പ്രതിഭാ പാട്ടീലിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുന്നതു പോയിട്ട് ആ സ്ഥാനത്തേക്ക് സങ്കല്പ്പിക്കാന് പോലും കഴിയില്ലായിരുന്നു. എന്നിട്ടും അധികാരത്തിന്റെ ബലത്തില്‍ പ്രതിഭ പാട്ടീലിനെ സോണിയ മത്സരിപ്പിച്ച് ജയിപ്പിച്ച് രാഷ്ട്രപതിയാക്കുകയായിരുന്നു. രാഷ്ട്രപതി സ്ഥാനത്തോട് സോണിയക്കുള്ള അനാദരവായിരുന്നു ഒരര്‍ത്ഥത്തില്‍ പ്രതിഭാ പാട്ടീലിന്റെ സ്ഥാനാര്‍ത്ഥിത്വം.
എന്തുകൊണ്ടാണ് പ്രതിഭാ പാട്ടീലിന്റെ കാര്യത്തില്‍ സോണിയ ഇത്രമാത്രം നിര്‍ബന്ധബുദ്ധി കാണിച്ചത്? അതിന് മതിയായ കാരണമുണ്ട്. 2004 ല്‍ തനിയ്ക്ക് പ്രധാമന്ത്രിയാവാനുള്ള അവസരം നിഷേധിച്ച രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാമിനോടുള്ള ഒടുങ്ങാത്ത പകയായിരുന്നു പ്രതിഭാ പാട്ടീലിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുമ്പോള്‍ സോണിയയുടെ മനസ്സിലുണ്ടായിരുന്നത്. കലാമിനെ ഒരിയ്ക്കല്‍ക്കൂടി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യമുയര്‍ന്നപ്പോഴായിരുന്നു ഇത്. നെഹ്റു കുടുംബത്തിന്റെ വിധേയനല്ലാത്തതുകൊണ്ടാണ് കലാം തനിക്ക് വിലക്ക് കല്‍പ്പിച്ചതെന്നാണ് സോണിയ കരുതിയത്. പ്രതിഭാപാട്ടീലിനെ രാഷ്ട്രപതിയാക്കിയതിലൂടെ തന്റെ വിനീതവിധേയയായ ഒരാള്‍ രാജ്യത്തിന്റെ പ്രഥമപൗരനായിരിക്കുന്നു എന്ന് രാഷ്ട്രീയ എതിരാളികള്‍ക്ക് കാണിച്ചുകൊടുക്കുകയായിരുന്നു സോണിയ. നെഹ്റു കുടുംബത്തോടുള്ള പ്രതിഭാപാട്ടീലിന്റെ വിധേയത്വം എത്രത്തോളമുണ്ടെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അമീന് ഖാന് 2011 ഫെബ്രുവരിയില്‍ വെളിപ്പെടുത്തുകയുണ്ടായി. പ്രതിഭാ പാട്ടീല്‍ ആവശ്യപ്പെട്ടിട്ടല്ല അവരെ രാഷ്ട്രപതിയാക്കിയതെന്നും മറിച്ച് ഗാന്ധി കുടുംബത്തോടുള്ള വിശ്വാസ്യതകൊണ്ട് അവരെ രാഷ്ട്രപതിയാക്കുകയായിരുന്നു എന്നുമാണ് അമീന് ഖാന് പാലി ജില്ലയിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗത്തില്‍ അഭിപ്രായപ്പെട്ടത്. ഗാന്ധി കുടുംബത്തോടുള്ള പ്രതിഭാ പാട്ടീലിന്റെ വിധേയത്വത്തിന് മികച്ച ഉദാഹരണവും ഖാന് ചൂണ്ടിക്കാട്ടുകയുണ്ടായി. “അവര്‍ ഇന്ദിരാ ഗാന്ധിയുടെ വസതിയില്‍ ചായയും ഭക്ഷണവുമുണ്ടാക്കുന്നവരായിരുന്നു” എന്നാണ് അദ്ദേഹം പറഞ്ഞത്. രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് മന്ത്രിസഭയില്‍ നഗരവികസനത്തിന്റെയും പഞ്ചായത്തീരാജിന്റേയും ചുമതലയുണ്ടായിരുന്ന ഖാന് ഇക്കാരണത്താല്‍ രാജിവെക്കേണ്ടിവന്നു. സോണിയാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു രാജി. പ്രതിഭാ പാട്ടീലിനെ രാഷ്ട്രപതിയാക്കാന്‍ തീരുമാനിച്ചതിന്റെ മാനദണ്ഡം പുറത്തായതാണ് സോണിയയെ രോഷാകുലയാക്കിയത്.
ഒന്നാം യുപിഎ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷം അവശേഷിക്കുമ്പോഴാണ് പ്രതിഭാ പാട്ടീലിനെ രാഷ്ട്രപതിയാക്കിയത്. ആദ്യത്തെ മൂന്നുവര്‍ഷം സോണിയക്ക് ‘അനഭിമതനായ’ അബ്ദുള്‍ കലാമായിരുന്നു രാഷ്ട്രപതി. ഒന്നാം യുപിഎ സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി ഡോ.മന്‍മോഹന്‍സിംഗിനെ നിയോഗിക്കുമ്പോള്‍ ആ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയുള്ള പൊതുതെരഞ്ഞെടുപ്പിന് ശേഷം മകന് രാഹുലിനെ പ്രധാനമന്ത്രിയാക്കുകയെന്നതായിരുന്നു സോണിയയുടെ പദ്ധതി. ഇതിന് കാര്‍മികത്വം വഹിക്കാന്‍ പ്രതിഭാ പാട്ടീലിനെപ്പോലൊരാള് വേണമായിരുന്നു. എന്നാല്‍ 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നു. സര്‍ക്കാരുണ്ടാക്കാന്‍ യുപിഎക്ക് പുറത്തുള്ളവരെപ്പോലും ആശ്രയിക്കേണ്ട ഗതികേട് വന്നു. മാത്രമല്ല, കോണ്‍ഗ്രസിന് വേണ്ടത്ര നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്നതിന്റെ ഉത്തരവാദികളിലൊരാള്‍ സോണിയ പ്രധാനമന്ത്രിയാക്കാന്‍ നിശ്ചയിച്ചിരുന്ന രാഹുല്‍ ഗാന്ധിയുമായി. അങ്ങനെ രണ്ടാം യുപിഎ സര്‍ക്കാരില്‍ ഒരു സഹമന്ത്രിപോലും ആകാനുള്ള ധൈര്യമില്ലാതെ സാധാരണ എംപിയായി രാഹുലിന് തുടരേണ്ടിവന്നു.
രാഷ്ട്രീയ പാരമ്പര്യത്തിന്റേയും കഴിവുകളുടേയുമൊക്കെ കാര്യത്തില്‍ പ്രതിഭാ പാട്ടീലുമായി പ്രണബ് മുഖര്‍ജിക്ക് യാതൊരു താരതമ്യവുമില്ലെങ്കിലും പ്രണബിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാനുള്ള സോണിയാഗാന്ധിയുടെ തീരുമാനം 2007 ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ആവര്‍ത്തനമാണ്. മകന് രാഹുലിനെ പ്രധാനമന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ടാണത്. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ രണ്ട് തടസ്സങ്ങള്‍ സോണിയ കടന്നുകാണുന്നുണ്ട്. ഇതില്‍ ഒന്ന് സര്‍ക്കാരുണ്ടാക്കാന്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. അവശേഷിക്കുന്ന രണ്ട് വര്‍ഷക്കാലം എന്തൊക്കെ ചെയ്താലും 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നില ഇപ്പൊഴത്തേതിനെ അപേക്ഷിച്ച് ഏറെ പരിതാപകരമായിരിക്കും. രണ്ടാം യുപിയെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്സഭാ-നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളും അടിവരയിടുന്നത് ദേശീയ തലത്തിലുള്ള കോണ്‍ഗ്രസിന്റെ തകര്‍ച്ചയാണ്. 1999 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഒരു വോട്ടിന്റെ കുറവില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ പ്രധാനമന്ത്രി എ.ബി.വാജ്പേയി രാജി വെച്ചപ്പോള്‍ പ്രതിപക്ഷനേതാവല്ലാതിരുന്നിട്ടും സര്‍ക്കാരുണ്ടാക്കാന്‍ സോണിയാ ഗാന്ധിയെ ക്ഷണിക്കുകയായിരുന്നു അന്ന് രാഷ്ട്രപതിയായിരുന്ന കെ.ആര്.നാരായണന് ചെയ്തത്. ഇത് നിയമവിരുദ്ധമായിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന ശരത്പവാറിനെയാണ് ക്ഷണിക്കേണ്ടിയിരുന്നത്. ഏറെ വിമര്‍ശിക്കപ്പെട്ട ഒരു നടപടിയായിരുന്നു ഇത്. 2014 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ഇത്തരമൊരു അവസ്ഥ വന്നാല്‍ രാഹുലിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെങ്കില്‍ പ്രണബിനെപ്പോലുള്ള ഒരു കരുത്തന്റെ ആവശ്യമുണ്ടെന്ന് സോണിയ കരുതുന്നു. ഇതിന് അടിയന്തരാവസ്ഥയിലെ താരമായിരുന്ന, അധികാര ദുര്‍വിനിയോഗത്തില്‍ അറപ്പും വെറുപ്പുമില്ലാത്ത പ്രണബിനെക്കാള് യോഗ്യനായ മറ്റൊരാളില്ല. ഇതാണ് സോണിയയുടെ മനസ്സിലിരുപ്പ്. ഇതുസംബന്ധിച്ച് പ്രതിപക്ഷത്തുള്ള ആര്‍ക്കെങ്കിലും മറിച്ചുള്ള ധാരണയുണ്ടെങ്കില്‍ അവര്‍ക്ക് ഇനിയും കോണ്‍ഗ്രസിനേയും സോണിയയെയും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പറയേണ്ടിവരും. അവര്‍ വഞ്ചിക്കപ്പെടാന്‍ വിധിക്കപ്പെട്ടവരാണ്.
കുറെക്കൂടി ഗുരുതരമാണ് മകന്റെ കാര്യത്തില്‍ സോണിയ ഭയക്കുന്ന രണ്ടാമത്തെ തടസ്സം. അത് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ഗാന്ധിയുടെ യോഗ്യത സംബന്ധിച്ചാണ്. അമ്മയ്ക്ക് ഇറ്റാലിയന്‍ പൗരത്വമുണ്ടായിരുന്ന 1970 ല്‍ ജനിച്ച രാഹുല്‍ അക്കാരണംകൊണ്ടുതന്നെ ഒരു ഇറ്റാലിയന്‍ പൗരനുമാണ്. ഇറ്റലിയുടെ നിയമപ്രകാരം പാരമ്പര്യമനുസരിച്ച് ലഭിക്കുന്ന ഈ പൗരത്വം രാഹുല്‍ഗാന്ധി ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. ഇറ്റാലിയന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് രാഹുല്‍ യൂറോപ്പ് മുഴുവന്‍ സന്ദര്‍ശിച്ചിട്ടുമുണ്ട്. മാത്രമല്ല, രണ്ട് പതിറ്റാണ്ട് കാലത്തെ രാഹുല്‍ ഗാന്ധിയുടെ ചികിത്സാ രേഖകള്‍ പ്രധാനമന്ത്രിപദം വഹിക്കാന്‍ അദ്ദേഹത്തെ അയോഗ്യനാക്കുന്നതാണെന്നും ഡോ.സുബ്രഹ്മണ്യന് സ്വാമി ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തില്‍ 2004 ല്‍ അമ്മ സോണിയ ഗാന്ധിക്കുണ്ടായ വിധി തന്നെയാണ് മകനേയും കാത്തിരിക്കുന്നത്. ഇത്തരമൊരു പ്രതികൂല സാഹചര്യത്തില്‍ തന്റേയും മകന്റെയും രക്ഷകനാവാന്‍ പ്രണബ് മുഖര്‍ജിക്ക് കഴിയുമെന്ന് സോണിയ കരുതുന്നു.
കോണ്‍ഗ്രസിനെ ഞെട്ടിച്ച് മുലായം സിംഗ് യാദവും മമതാ ബാനര്‍ജിയും ചേര്‍ന്ന് ഡോ.മന്മോഹന് സിംഗിന്റെ പേരും രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചപ്പോള്‍ സോണിയ മന്മോഹന്റെ പദവി ഉയര്‍ത്തുമോ? (കെ ടീിശമ ലഹല്മലേെ ങമിാീവമി?) എന്നാണ് ചാനലുകള്‍ ആവര്‍ത്തിച്ച ചോദ്യം. എന്നാല്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ പ്രണബിനെയാണ് സോണിയ മുകളിലേയ്ക്ക് ചവിട്ടിത്തള്ളിയിരിക്കുന്നത്(സശരസ ൗുംമൃറെ). 1984 ല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിയാവാമെന്ന് ഉറപ്പിച്ച് കൊല്‍ക്കത്തയില്‍നിന്ന് ദല്‍ഹിയില്‍ വിമാനമിറങ്ങിയ പ്രണബിന് കോണ്‍ഗ്രസിലെ അധികാര വടംവലി വിനയാവുകയായിരുന്നു. പ്രധാനമന്ത്രിയാവാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി സ്വന്തം മന്ത്രിസഭയില്‍പ്പോലും പ്രണബിനെ ഉള്‍പ്പെടുത്തിയില്ല. 2004 ല്‍ സോണിയക്ക് അയോഗ്യത വന്നപ്പോള്‍ യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രിയാവേണ്ടത് പ്രണബ് ആയിരുന്നു. എന്നാല്‍ അപ്പോഴും അവസരം നിഷേധിക്കപ്പെട്ടു. ഡോ.മന്മോഹന് സിംഗ് ആ സ്ഥാനത്തെത്തി. ഒന്നാം യുപിഎ സര്‍ക്കാരിന്റേയും രണ്ടാം യുപിഎ സര്‍ക്കാരിന്റെയും രക്ഷകനായിരുന്നിട്ടും മന്ത്രിസഭയിലെ രണ്ടാമനായി പരിഗണന കിട്ടുന്ന ആഭ്യന്തര വകുപ്പ് പോലും പ്രണബിന് നല്‍കിയില്ല. ഇക്കാരണങ്ങളാല്‍ ഒരുതരം ക്രൂശിതമായ അനുസരണയോടെ കഴിയുന്ന പ്രണബിനെ മന്ത്രിസഭയില്‍ നിലനിര്‍ത്തി മകനെ പ്രധാമന്ത്രിയാക്കുന്നതിന്റെ അപകട സാധ്യതയെക്കുറിച്ച് സോണിയക്ക് വിദഗ്ദ്ധോപദേശം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെക്കാള്‍ ഉയര്‍ന്ന പദവിയാണ് രാഷ്ട്രപതിയുടേത്. പ്രണബിനെ പ്രഥമ പൗരനാക്കി ‘ഒതുക്കിയാല്‍’ അദ്ദേഹത്തിന് സന്തോഷമാവുകയും മകന്റെ മാര്‍ഗതടസ്സം നീങ്ങിക്കിട്ടുമെന്നും സോണിയക്ക് ലഭിച്ച ഉപദേശത്തിന്റെ ഫലമാണ് പ്രണബിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വം.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: