ഇസ്ലാമാബാദ്: രാജ്യത്തെ ഭീകരര്‍ക്കെതിരെ യുഎസ് നടത്തുന്ന വ്യോമാക്രമങ്ങളെ ശക്തമായി സര്‍ക്കാര്‍ നേരിടണമെന്ന് പാക്കിസ്ഥാന് സുരക്ഷാസമിതി ആവശ്യപ്പെട്ടു. രാജ്യത്ത് കടക്കുന്ന പെയിലറ്റില്ലാ വിമാനങ്ങളെ വെടിവെച്ച് വീഴ്ത്തണമെന്നും അഫ്ഗാനിലെ നാറ്റോപാത തുറക്കുന്ന നടപടി ഉണ്ടാകുകയാണെങ്കില്‍ അതിനെതിരെ തങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടതിനുശേഷമാണ് നാറ്റോ പാത അടച്ചിടുന്നത്.
നാറ്റോ പാത തുറക്കുന്നത് സംബന്ധിച്ച് പാക്കിസ്ഥാനും യുഎസും നടത്തിയ ചര്‍ച്ചകള്‍ ഇതുവരെ വിജയിച്ചിട്ടില്ല. നാറ്റോ പാത തുറക്കുന്നതിനെതിരെ രാജ്യത്തെ ഭീകര സംഘടനകളുള്‍പ്പെടെയുള്ള സംഘടനകള്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
നാറ്റോ പാത തുറക്കുന്നത് സംബന്ധിച്ചുള്ള ഏതു തീരുമാനത്തേയും തങ്ങള്‍ എതിര്‍ക്കുമെന്ന് കൗണ്‍സില്‍ നേതാവ് മൗലാനാ സാമി-ഉള്-ഹഖ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: