ചെന്നൈ: നാലരകോടി രൂപ ചെലവഴിച്ച് തമിഴ്നാട്ടില്‍ സമൂഹവിവാഹം. മുഖ്യമന്ത്രി ജെ.ജയലളിതയുടെ നേതൃത്വത്തിലായിരുന്നു നിര്‍ദ്ധനരായ 1006 ദമ്പതികളുടെ വിവാഹം നടന്നത്. ഹിന്ദു റിലീജിയസ് ആന്‍ഡ് കള്‍ച്ചറല്‍ എന്‍ഡോവ്മെന്റ് ഡിപ്പാര്‍ട്ട്മെന്റാണ് വിവാഹത്തിന്റെ നടത്തിപ്പുകാര്‍. നാലര ഗ്രാം വരുന്ന സ്വര്‍ണ്ണത്താലിയും വെള്ളിയാഭരണങ്ങളും വധൂവരന്മാര്ക്ക് നല്കി. കൂടാതെ 21 വീട്ടുപാത്രങ്ങളും സര്‍ക്കാര്‍ സമ്മാനമായി നല്കി. ചെന്നൈക്ക് സമീപമുള്ള തിരുവേര്കാഡിലായിരുന്നു വിവാഹവേദി.
വധൂവരന്മാരുടെ ബന്ധുക്കളുടെ ഭക്ഷണം, യാത്ര, താമസം തുടങ്ങിയവയുടെ ചെലവും സര്‍ക്കാരാണ് നിര്‍വഹിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവാഹവേദിയിലും പരിസരപ്രദേശത്തുമായി നൂറ് കണക്കിന് ഫ്ലക്സ് ബോര്‍ഡുകളും ബാനറുകളും പതിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സമൂഹവിവാഹത്തില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: